മറിയമ്മ
ജനനം 1970 ല്‍. മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കഥാമത്സരത്തില്‍ 'മുനമ്പ്' എന്ന കഥയിലൂടെ നവഭാവുകത്വം സൃഷ്ടിച്ച ജേക്കബ് വര്‍ഗീസ് എഴുത്തിനായി സ്വീകരിച്ച തൂലികാനാമമാണിത്. സഹോദരിയായ മറിയമ്മയുടെ പേര് കടം വാങ്ങിയാണ് ജേക്കബ് വര്‍ഗീസ് കഥാജീവിതം ആരംഭിച്ചത്. സഹോദരിയുടെ പേരില്‍ വീട്ടില്‍ വന്നു കുമ്പാരം കൂടിയ ആരാധകരുടെ കത്തുകള്‍ അച്ഛനെ വിഷമിക്കുന്നെന്നു മനസ്സിലാക്കിയപ്പോള്‍ ജേക്കബ് കഥയെഴുത്തു നിര്‍ത്തി. യഥാര്‍ത്ഥ മറിയമ്മ ഡയറിയില്‍ ഒരു കഥയെഴുതി- 'നഗരത്തിലെ കുട്ടി'. കഥാകാരനായ ജോര്‍ജ് ജോസഫ് കെ.യാണ് ഈ കഥ കണ്ടെടുത്തതും മലയാള മനോരമ വാര്‍ഷികപ്പതിപ്പില്‍ പ്രകാശിപ്പിച്ചതും. എരുമേലിക്കടുത്ത് കൊരട്ടിയിലാണ് മറിയമ്മയുടെ ജനനം. ഇരുപ്പക്കാട്ട് ഇ.വി.ചാക്കോയും അന്നമ്മയുമാണ് അച്ഛനമ്മാര്‍. ഇവരുടെ എട്ടുമക്കളിലെ പെണ്മക്കളില് മൂത്തവളായിരുന്നു മറിയമ്മ. മൂത്തമകനായിരുന്നു ജേക്കബ് വര്‍ഗീസ്.
മറിയമ്മ എന്ന എഴുത്തുകാരിയെക്കുറിച്ചുള്ള സത്യങ്ങള്‍ പുറത്തുവന്നത് 2011 ലെ മലയാളമനോരമ വാര്ഷികപ്പതിപ്പിലൂടെയാണ്. യഥാര്‍ത്ഥ മറിയമ്മ എഴുതിയ ഒരേയൊരു കഥ 'നഗരത്തിലെ കുട്ടി.
Leave a Reply Cancel reply