രമേശന് നായര്‍ എസ്. (എസ്. രമേശന് നായര്‍)
കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് എസ്. രമേശന് നായര്‍. 1948 മേയ് 3ന് ജനിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിരുന്നു. 1985ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്ത് രമേശന് നായര്‍ പ്രവേശിക്കുന്നത്.ഏകദേശം 450 ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.നിരവധി ഹൈന്ദവ ഭക്തിഗാനങ്ങളും എഴുതി. 2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാന് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Leave a Reply Cancel reply