വേലായുധന് പണിക്കശ്ശേരി
ജനനം 1934-ല്‍. ആര്‍ക്കിയോളജി സ്റ്റേറ്റ് അഡൈ്വസറി ബോര്‍ഡില്‍ അംഗം, ആര്‍ക്കൈവ്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ റീജിയണല്‍ റിക്കോര്‍ഡ്സ് സര്‍വേ കമ്മിറ്റി അംഗം, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ താളിയോല എന്ന മാസിക നടത്തിവരുന്നു. ചരിത്രഗവേഷണം, ജീവചരിത്രം, തൂലികാചിത്രം, ബാലസാഹിത്യം, ഫോക് ലോര്‍ എന്നീ വിഭാഗങ്ങളിലായി മുപ്പതിലധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ഭാര്യ: വി.കെ.വീല. വിലാസം: ‘നളന്ദ’, കണ്ടലിയൂര് പി.ഒ. തൃശൂര്‍.
കൃതികള്‍
കേരളം 600 കൊല്ലം മുമ്പ്,
കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍,
സഞ്ചാരികളും ചരിത്രകാരന്മാരും,
കേരള ചരിത്രപഠനങ്ങള്‍,
സംസ്കാരത്തിന്റെ പൊന്‍നാളങ്ങള്‍,
ഇബ്നുബത്തൂത്ത കണ്ട ഇന്ത്യ,
അല്‍ ഇദ്രീസിയുടെ ഇന്ത്യ,
പുരസ്കാരം
കേരള സാഹിത്യ അക്കാദമിയില്‍നിന്നും കേരള സര്‍ക്കാരില്‍നിന്നും പാരിതോഷികങ്ങള്‍
വി.എസ്. കേരളീയന് അവാര്‍ഡ്
Leave a Reply Cancel reply