ശ്യാമള പി.
ജനനം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ചാലിക്കരയില്‍. പാലയാട്ട് കുഞ്ഞിക്കണാരന്‍ മാസ്റ്ററുടെയും ദേവകി ടീച്ചറുടെയും മകള്‍. വെള്ളിയൂര്‍, ബാലുശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസവും കലിക്കറ്റ്, കേരള, തിരുപ്പതി എസ്.വി എന്നീ സര്‍വകലാശാലകളില്‍ ഉപരിപഠനവും. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപികയായും പ്രധാനാധ്യാപികയായും പ്രവര്‍ത്തിച്ചശേഷം വിരമിച്ചു. ബര്‍ട്രാന്‍ഡ് റസ്സലിന്റെ Marriage and Morals മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തുകൊണ്ട് സാഹിത്യരംഗത്തേക്ക് കടന്നുവന്നു. മുപ്പതോളം ഓഷോപുസ്തകങ്ങള് മല യാളത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൈലന്‍സ്- ഓഷോ ബുക്ഷോപ്പ് എക്സിക്യുട്ടീവ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. കോഴിക്കോട് നഗരത്തിനു സമീപം കാരപ്പറമ്പില്‍ സ്ഥിരതാമസം.
കൃതി
പ്രാചീന കേരളസമൂഹവും ജാതിവ്യവസ്ഥയും
ബര്‍ട്രാന്‍ഡ് റസ്സലിന്റെ മാര്യേജ് ആന്റ് മോറല്‍സ് (പരിഭാഷ)
Leave a Reply Cancel reply