അച്ഛന് (ദാമോദരന്‍) നമ്പൂതിരി, പൂന്തോട്ടത്ത്
വെണ്മണി പ്രസ്ഥാനത്തിലെ ഒരു കവി.(182165) പാലക്കാട്ടു കിള്ളിക്കുറിശ്ശിമംഗലം പൂന്തോട്ടത്തു പരമേശ്വരന് നമ്പൂതിരിയായിരുന്നു പിതാവ്. കുഞ്ചന്‍നമ്പ്യാരുടെ ജന്മഗൃഹത്തിനു തൊട്ടടുത്താണ് പൂന്തോട്ടത്തില്ളം. ശരിയായ പേര് ദാമോദരന്‍. പട്ടാമ്പി പള്ളിശേ്ശരി ഓതിക്കോനായിരുന്നു വൈദികാചാര്യന്‍. തൃപ്പൂണിത്തുറ എത്തി സംസ്കൃതം പഠിക്കുകയും അവിടെയുളള ഒരു ക്ഷത്രിയ സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. വെണ്മണി അച്ഛനോടും കൊടുങ്ങല്ളൂര്‍ വിദ്വാന് ഇളയ തമ്പുരാനോടും അടുപ്പമുണ്ടായിരുന്നതിനാല്‍ 'കൊടുങ്ങല്ളൂര്ക്കളരി'യിലെ ഒരംഗമായി. തൃശൂര്‍ അഷ്ടമി ഇല്ളത്തുനിന്നും ഒരന്തര്‍ജനത്തേയും വിവാഹം കഴിച്ചിട്ടുണ്ട്. ഈ ബന്ധത്തില്‍ മൂന്നു പുത്രന്മാരും അഞ്ചുപുത്രിമാരുമുണ്ടായി.
നമ്പ്യാരുടെ മണിപ്രവാളശൈലി സ്വായത്തമായിരുന്നിട്ടും ഫലിതത്തിലും പരിഹാസത്തിലും കുഞ്ചന്റെ അടുത്തെത്താന്‍ അച്ഛന് നമ്പൂതിരിക്കു കഴിഞ്ഞിട്ടില്ള. എന്നാല്‍ ഏതാനും ഒറ്റശ്ളോകങ്ങള്‍ കൊണ്ടുമാത്രം അവിസ്മരണീയനായിട്ടുണ്ട്. 'മൂടില്ളാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു', 'പൂമെത്തേലെഴുന്നേറ്റിരുന്നു ദയിതേ', 'കുളിര്‍ത്ത ചെന്താമര തന്നകത്തെ', 'ദുഷ്ക്കാലം പെരുകി' എന്നു തുടങ്ങുന്ന മുക്തകങ്ങള്‍ വെണ്മണി പ്രസ്ഥാനത്തിലെ രത്നങ്ങളാണ്.
കൃതികള്‍:
അംബരീഷചരിതം ഓട്ടന്തുള്ളല് (എസ്.റ്റി.റെഡ്യാരും ശ്രീരാമവിലാസം പ്രസ്സും കുഞ്ചന്‍ നമ്പ്യാര്‍ക്കു കര്‍തൃത്വം നല്കി പ്രസിദ്ധീകരിച്ചിരിക്കുന്നത് ഈ കൃതിയാണ്); കാലകേയവധം ശീതങ്കന്‍തുള്ളല്‍ (ഇതിലെ സ്വര്‍ഗവര്‍ണന കൊടുങ്ങല്ളൂര്‍ വിദ്വാന് ഇളയ തമ്പുരാനും അവസാനഭാഗം തൃശൂര്‍ തെക്കേക്കുറുപ്പത്തു കൊച്ചുണ്ണി മേനോനുമാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്); സ്യമന്തകം ആട്ടക്കഥ എന്നിവ.
Leave a Reply Cancel reply