പ്രഭാകരന്.ടി.ടി
1962-മെയ് 21ന് ജനനം. തൃശൂര്‍ ജില്ളയില്‍ ദേശമംഗലം പഞ്ചായത്തിലെ വറവട്ടൂരാണ് സ്വദേശം. അച്ഛന്: സി. കുഞ്ഞിരാമന് നമ്പ്യാര്‍. അമ്മ: ടി.ടി പാറുക്കുട്ടിഅമ്മ. വിദ്യാഭ്യാസം: എം.എ. മലയാളം ( പട്ടാമ്പി ശ്രീനീലകണ്ഠ ഗവ. സംസ്കൃതകോളേജ്) രണ്ടാം റാങ്കോടെ പാസ്സായി. എം.ഫില്‍ ബിരുദം( കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസില്‍). ദേശബന്ധു പബ്ളിക്കേഷന്റെ കേരളവിജ്ഞാനകോശം എന്ന ഗ്രന്ഥത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ 'യുറീക്ക', 'ശാസ്ത്രകേരളം', 'ശാസ്ത്രഗതി' എന്നീ മാസികകളുടെയും പരിഷത്ത് ഗ്രന്ഥങ്ങളുടെയും അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു. 1993-ല്‍ പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. അതേ വര്‍ഷം തിരുവനന്തപുരം ആകാശവാണിയില്‍ പ്രോഗ്രാം എക്സിക്യൂട്ടീവായി ചേര്‍ന്നു. സി.പി. അച്യുതമേനോന്റെ നിരൂപണങ്ങള്‍ സമാഹരിച്ച് ആമുഖപഠനത്തോടെ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എം.ടിയുടെ സര്‍ഗ്ഗപ്രപഞ്ചം എന്ന ഗ്രന്ഥത്തിന്റെ ഗസ്റ്റ് എഡിറ്ററായിരുന്നു. സാഹിത്യസിദ്ധാന്തചര്‍ച്ച എന്ന പുസ്തകവും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ 'എന്തുകൊണ്ട?് എന്തുകൊണ്ട്? എന്തുകൊണ്ട്?', 'എങ്ങനെ? എങ്ങനെ?', 'ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ', 'ഹൈസ്കൂള്‍ ശാസ്ത്രനിഘണ്ടു' എന്നീ പുസ്തകങ്ങളുടെ അസോസിയേറ്റ് എഡിറ്ററായിരുന്നു. കുട്ടികള്‍ക്കുവേണ്ടി നാടോടിക്കഥകളുടെ പുനരാഖ്യാനം നിര്‍വ്വഹിച്ച് പ്രസിദ്ധീകരിച്ചവയാണ് 'മാന്ത്രികപ്പകഷി', 'ഉരുണ്ടുരുണ്ടുരുണ്ട്..' (ദേശബന്ധു), 'അവന്തിക്കഥകള്' (ശാസ്ത്രസാഹിത്യപരിഷത്ത്) എന്നീ പുസ്തകങ്ങള്‍ ശാസ്ത്രസാഹിത്യപരിഷത്തിനുവേണ്ടി വിവര്‍ത്തനവും ചെയ്തിട്ടുണ്ട്. ആര്.ആര്.മോഹനന് സംവിധാനം ചെയ്ത് ദൂര്ദര്ശന് സംപ്രേകഷണം ചെയ്ത 'സ്വാതന്ത്ര്യം തന്നെ ജീവിതം' എന്ന ഡോക്യുമെന്ററിയുടെ സ്ക്രിപ്റ്റെഴുതി. കൈരളി ചാനലിനുവേണ്ടിയും സ്ക്രിപ്റ്റെഴുതിയിട്ടുണ്ട്. കേരളസംഗീത നാടക അക്കാദമിയുടെ 2010ലെ പ്രകേഷപണകലയ്ക്കുള്ള (റേഡിയോ നാടകം) അവാര്‍ഡ് ലഭിച്ചു. കല, സാഹിത്യം, സംസ്കാരം എന്നീ മേഖലകളില്‍ സവിശേഷ താല്പര്യം. ഭാര്യ: മായ. മകള്‍: ഐശ്വര്യ. വിലാസം: 'ശ്രാവണം', ജവഹര്റോഡ്, അഞ്ചേരി, കുരിയച്ചിറ (തപാല്‍), തൃശൂര്‍-680006. ഫോണ്‍: 9446305988
Leave a Reply Cancel reply