വിപിന്‍
മലപ്പുറം ജില്ളയിലെ തിരുവാലിയില്‍ ജനനം. അച്ഛന്: തിരുവാലി കളരിക്കല്‍ കുട്ടിക്കൃഷ്ണപ്പണിക്കര്‍. അമ്മ സുഭദ്രാമ്മ. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെയും വാരികയുടെയും തുടക്കം മുതല്‍ ഏറെക്കാലം അവയുടെ ചിത്രകാരന്. പിന്നീട് മലയാളനാട്, ചന്ദ്രിക വാരികകള്ക്കുവേണ്ടിയും രേഖാചിത്രങ്ങള്‍ വരച്ചു. തുടര്‍ന്ന് അദ്ധ്യാപകവൃത്തി. കലാസാഹിത്യരംഗത്ത് സജീവസാന്നിധ്യം. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിലും പുരോഗമന കലാസാഹിത്യ സംഘത്തിലും പ്രവര്‍ത്തനം. സാഹിത്യസംഘത്തിന്റെ കമ്മിറ്റിഅംഗമായിരുന്നു. കേരള സാഹിത്യസമിതി, ശാസ്ത്രസാഹിത്യപരിഷത്ത്, ജില്ളാ ശിശുകേഷമസമിതി, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ധസമിതി, സാഹിത്യപ്രവര്ത്തസഹകരണസംഘം എന്നിവയില്‍ അംഗം. കേരള ചിത്രകലാപരിഷത്തിന്റെ ലൈഫ് മെമ്പര്‍. കൃതികള്‍: ഊറ്റം, ചിന്തു, അതിരുകളില്ളാതെ, വാച്ചുണ്ണി, ഒരു സ്വാന്തനം പോലെ, ഓര്‍മ്മയില്‍ ശേഷിക്കുന്നത് (നോവലുകള്‍), മാതൃഭൂമി, ഗംഗോത്രിയിലെ കുങ്കുമസന്ധ്യകള്‍, മനസെ്സാരു മരുഭൂമി (കഥാസമാഹാരങ്ങള്‍), ഉണ്ണിക്കവിത, മിയ്യാംപൂച്ച, സൂര്യന് ഇറങ്ങിവരുന്നു, മുത്തശ്ശിയും കോത്താമ്പിയും, അരാക്നിയുടെ കഥ, അന്നിമോളുടെ അത്ഭുതലോകം, കളിമാഷ് ചിരിമാഷ്, കുഞ്ഞിക്കുറുക്കന്. അണ്ണാന്‍കുഞ്ഞും, ആനമൂപ്പനും, അത്ഭുതങ്ങളുടെ ആകാശം, ജീവശാസ്ത്രത്തിലെ അത്ഭുതങ്ങള്‍, സിംഹരാജനും പങ്ങുണ്ണിക്കുറുക്കനും, നോഹയുടെ പെട്ടകം, ഭൂമിയിലെ രാജാക്കന്മാര്, കഥയമ്മാവന്‍ ( ബാലസാഹിത്യങ്ങള്‍). വിലാസം: സ്നേഹതീരം, മുട്ടിപ്പാലം, മഞ്ചേരി-676121, മൊബൈല്‍: 9946422776
Leave a Reply Cancel reply