രമേശ് ചന്ദ്രന്. വി.
സാഹിത്യഗവേഷകനും നിരൂപകനുമായിരുന്നു പ്രൊഫസര്‍ വി.രമേഷ് ചന്ദ്രന് (1942-2000)
പി.ഡബ്ലു.ഡി. സൂപ്രണ്ടായി വിരമിച്ച വാസുദേവന്‍ നായരുടേയും ഹൈസ്ക്കൂള് അദ്ധ്യാപികയായി വിരമിച്ച ഭാനുമതിയമ്മയുടേയും പുത്രനാണ്. 1942ല്‍ ടി.വി. പുരത്താണ് ജനനം. വൈക്കം ബോയ്സ് ഹൈസ്ക്കൂള്, ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കേരളാ യൂണിവേഴ്സിറ്റിയില്‍നിന്ന് ഒന്നാം ക്ലാസോടെ എം.എ (മലയാളം) പാസ്സായി. മഞ്ചേരി, നിലമേല്‍, പന്തളം, ഒറ്റപ്പാലം, ചേര്‍ത്തല എന്‍.എസ്.എസ് കോളേജുകളില്‍ അദ്ധ്യാപകനായിരുന്നു. 1997 മാര്‍ച്ചില്‍ ചേര്‍ത്തല എന്‍.എസ്.എസ് കോളേജില്‍നിന്നും വിരമിച്ചു. മംഗളോദയത്തില്‍ ലേഖനങ്ങള്‍ എഴുതിക്കൊണ്ടാണ് സാഹിത്യ ലോകത്ത് പ്രവേശിച്ചത്. ദേശാഭിമാനിയില്‍ പുസ്തകനിരൂപണം നടത്തിയിരുന്നു. സി.പി.ഐ(എം), പുരോഗമന കലാ സാഹിത്യസംഘം , കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, എന്നീ പ്രസ്ഥാനങ്ങളില്‍ സജീവപ്രവര്‍ത്തകനായിരുന്നു.
കൃതികള്‍
പൊറ്റക്കാട്ടിന്റെ കഥാലോകം
പൊന്‍കുന്നം വര്‍ക്കിയുടെ കഥകള്‍
സഞ്ചാരസാഹിത്യം മലയാളത്തില്‍
നളചരിതം (കാന്താരതാരകം) സംശോധിതപതിപ്പ്
ചരിത്രനായകന്മാര്‍
ഗുരുദക്ഷിണ
മാന്ത്രികവിളക്ക്
മഹഞ്ചരിതമാല 108(ബാലസാഹിത്യം)
Leave a Reply Cancel reply