തോമസ്. സി.ജെ.
സി.ജെ. തോമസ് എറണാകുളം ജില്ളയില്‍ കൂത്താട്ടുകുളത്ത് 1918 നവംബര്‍ 14 നാണ് ജനിച്ചത്.
അച്ഛന് വൈദികനായിരുന്ന യോഹന്നാന് മാര്‍ എപ്പിസ്കോപ്പ. അമ്മ അന്നമ്മ. മകനേയും
വൈദികന് ആക്കണം എന്നാണ് അച്ഛന് ആഗ്രഹിച്ചത്. കൂത്താട്ടുകുളം ഗവണ്മെന്റ് ഹൈസ്ക്കൂള്,
വടകര ഹൈസ്ക്കുള് എന്നിവിടങ്ങളില്‍ പഠിച്ച് 1934ല്‍ എസ്.എസ്.എല്‍.സി. പാസായി. വൈദികന്
ആകാനുള്ള തയ്യാറെടുപ്പിന്റെ ആദ്യപടി എന്ന നിലയില്‍ ശെമ്മാശ്ശനായി. ശെമ്മാശ്ശന്മാര്ക്ക്
സി.എം.എസ്. കോളേജില്‍ സൗജന്യപഠനം ലഭിച്ചിരുന്നതിനാല്‍ കോട്ടയം സി.എം.എസ്സില്‍
ഇന്റര്‍മീഡിയറ്റിന് പഠിച്ചു. 1937 ആലുവ യു.സി. കോളേജില്‍ ചേര്‍ന്നു. 1939ല്‍ ബിരുദമെടുത്തശേഷം
വടകര സ്ക്കൂളില്‍ അധ്യാപകനായി. കുട്ടികളെ ബൈബിള്‍ പഠിപ്പിക്കാന്‍ ഹെഡ്മാസ്റ്റര്
നിര്ബന്ധിച്ചപേ്പാള് അങ്ങനെ ചെയ്തു. എന്നാല്‍ സി.ജെ. യുടെ ബൈബിള്‍ വ്യാഖ്യാനം കേട്ട
ഹെഡ്മാസ്റ്റര്, ഉടനടി ആ ചുമതലയില്‍നിന്നും അദ്ദേഹത്തെ ഒഴിവാക്കി.
സ്വാതന്ത്ര്യസമരാവേശത്തിന്റെ അലയടികളില്പെട്ട സി.ജെയ്ക്ക് സ്ക്കൂള് അധികാരികളും ആയി
പൊരുത്തപെ്പടാനായില്ള. അതിനാല്‍ ജോലി രാജിവച്ചു. കന്യാകുമാരിയില്‍ കൃഷി, തേനീച്ച
വളര്‍ത്തല്‍ തുടങ്ങിയവയില്‍ പരിശീലനം നല്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സില്‍
ചേര്‍ന്നു പഠിച്ചു. അക്കാലത്താണ് നിയമപഠനത്തില്‍ ആഭിമുഖ്യം ജനിച്ചത്. തിരുവനന്തപുരം
ലാകോളേജില്‍ ചേര്‍ന്നു. സ്റ്റുഡന്‍സ് ഫെഡറേഷന് പ്രവര്‍ത്തനത്തിലൂടെ കമ്മ്യൂണിസ്റ്റ് ആശയം
സ്വാംശീകരിച്ചു. 1943ല്‍ ബി.എല്‍. ജയിച്ചു. പറവൂരില്‍ എന്‍.വി. ചാക്കോ എന്ന അഭിഭാഷകന്റെ
കീഴില്‍ വ്യവഹാരം തുടങ്ങി എങ്കിലും വക്കീല്ജീവിതത്തിന് രണ്ടാഴ്ച ആയുസേ്സ ഉണ്ടായുള്ളൂ.
ഇന്റര്‍ കഴിഞ്ഞപേ്പാള്‍ പൗരോഹിത്യം ഉപേക്ഷിച്ചപോലെ, ഇവിടെ വക്കീല്‍ ജീവിതവും ഉപേക്ഷിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ സമയപ്രവര്‍ത്തകനായി. പ്രവര്‍ത്തനരംഗം കോട്ടയം. പാര്‍ട്ടിയുടെ
കലാവിഭാഗത്തിലും പ്രവര്‍ത്തിച്ചു.
എം.പി. പോള്‍, പൊന്‍കുന്നം വര്‍ക്കി, കാരൂര്‍ എന്നിവരുടെ
സഹായത്തോടെ കോട്ടയത്തുനിന്നു പ്രസിദ്ധപെ്പടുത്തിയിരുന്ന ചിത്രോദയം വാരികയിലെ സ്ഥിരം
എഴുത്തുകാരനായിരുന്നു സി.ജെ; വാരികയുടെ 13-ാ0 പേജ് സി.ജെ.യുടെതായിരുന്നു. തുടര്‍ന്ന്
കോട്ടയത്ത് എം.പി. പോള്‍സ് ട്യൂട്ടോറിയലില് അധ്യാപകനായി. 1949ല്‍ എം.ലിറ്റിനു പഠിക്കാന്‍
മദിരാശിക്കുപോയി എങ്കിലും പ്രവേശനം ലഭിച്ചില്ള. അവിടെ എം.ഗോവിന്ദനൊപ്പം താമസിച്ചു.
ജയകേരളത്തില്‍ ധാരാളം എഴുതി. തിരികെ കോട്ടയത്തു വന്നു വൈ.എം.സി.എ. യില്‍ താമസമാക്കി.
അപേ്പാഴാണ് ഡി.സി.കിഴക്കേമുറിയുമായി സൗഹൃദം ആരംഭിക്കുന്നത്. ഡി.സി. ആണ്,
എന്‍.ബി.എസ്. പുസ്തകങ്ങളുടെ കവര്‍ വരക്കുന്ന ചുമതല സി.ജെ. തോമസ്സിനെ ഏല്പിച്ചത്.
എന്‍.ബി.എസ്സിന്റെ മുദ്രയായ അരയന്നം, സി.ജെ. രൂപകല്പന ചെയ്തതാണ്.
പുരോഗമനസാഹിത്യപ്രസ്ഥാനം വഴി പിരിയുമ്പോള്‍, എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനും സ്വതന്ത്രചിന്തയ്ക്കും
വേണ്ടി സി.ജെ. വാദിച്ചു. അദ്ദേഹം വീണ്ടും എം.പി. പോള്‍സ് കോളേജ് അധ്യാപകനായി. പോളിന്റെ
മകള്‍ റോസിയെ 1951 ജനുവരി 8ന് വിവാഹം ചെയ്തു. മതാധികാരികളുടെയും ചില
ബന്ധുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി സി.ജെ. കത്തോലിക്കന് ആയി. 1951ല്‍ താമസം
തിരുവനന്തപുരത്ത്. പോള്‍ മരിച്ചപേ്പാള്‍ അല്പകാലത്തേയ്ക്ക് ട്യൂട്ടോറിയലിന്റെ ചുമതല വഹിച്ചു.
സ്വന്തമായി ഒരു ട്യൂട്ടോറിയലും കുറച്ചുനാള്‍ നടത്തി. 1957ല്‍ ആകാശവാണി പ്രൊഡ്യൂസറായി
മൂന്നു വര്‍ഷത്തേയ്ക്കു നിയമിതനായെങ്കിലും ഒരു വര്‍ഷം കഴിഞ്ഞപേ്പാള്‍ രാജിവച്ചു. 1958ല്‍
ദക്ഷിണഭാരത ബുക്ക്ട്രസ്റ്റിന്റെ പ്രൊഡക്ഷന്‍ ഓഫീസറായി ആദ്യം മദിരാശിയിലും പിന്നീട്
എറണാകുളത്തും നിയമിതനായി എങ്കിലും ആ ജോലിയും ഉപേക്ഷിച്ചു. ആ ജോലിയില്‍ ഇരിക്കവെ
അമേരിക്ക സന്ദര്‍ശിക്കാന്‍ ക്ഷണം കിട്ടി. എങ്കിലും അമേരിക്ക വളരെ ദൂരെയാണ് എന്നു പറഞ്ഞ്
ക്ഷണം നിരസിച്ചു. ഡമോക്രാറ്റിക്ക് പബ്ളിക്കേഷന്‍സ് എറണാകുളത്ത് ആരംഭിച്ച വീക്ലി
കേരളയിലും, വോയ്സ് ഓഫ് കേരള പത്രത്തിലും, ഡമോക്രാറ്റിക്ക് തിയേറ്റേഴ്സിലും പ്രവര്‍ത്തിച്ചു.
ഇതിനകം തികഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധന്‍ ആയിക്കഴിഞ്ഞിരുന്നു സി.ജെ. വിമോചനസമരത്തിനു
പിന്നിലെ ബുദ്ധികേന്ദ്രങ്ങളില്‍ ഒന്ന് സി.ജെ. ആയിരുന്നു. തലച്ചോറില്‍ അര്‍ബുദം ബാധിച്ച സി.ജെ.
1960 ജൂലൈ 14ന് വെല്ളൂരില് ശസ്ത്രക്രിയയെത്തുടര്‍ന്ന് മരിച്ചു.
കൃതികള്‍: ഇവന് എന്റെ പ്രിയപുത്രന്, വിലയിരുത്തല്‍, ധിക്കാരിയുടെ കാതല്‍. ആന്റിഗണി, കീടജന്മം, ഭൂതം, പിശുക്കന്റെ കല്യാണം, ലിസിസ്ട്രാറ്റ. ആ മനുഷ്യന് നീ തന്നെ, 1128ല്‍ ക്രൈം 27, അവന് വീണ്ടും വരുന്നു
Leave a Reply Cancel reply