കുടജാദ്രിയുടെ ഉന്നത
ശൃംഗത്തില്‍ കഠിന
തപസനുഷ്ഠിച്ച
ശങ്കാരാചാര്യര്‍
മൂകാംബികയെ
പ്രത്യക്ഷപെ്പടുത്തി,
ചോറ്റാനിക്കരയിലേക്കുള്ള
യാത്രയിലായിരുന്നു.
ഒരേയൊരു ഉപാധിമാത്രം
വച്ച് ദേവി
ശങ്കരാചാര്യരെ
അനുഗമിച്ചു.
തിരിഞ്ഞുനോക്കുകമാത്രം
ചെയ്യരുത്. പക്ഷേ
ആചാര്യര്‍ അതു
മറന്നുപോയി. ദേവിയുടെ
നൂപുരധ്വനി
കേള്‍ക്കാതായപേ്പാള്‍
ശങ്കരന്‍
തിരിഞ്ഞുനോക്കി. ദേവി
പിന്നെ മുന്നോട്ടു
നീങ്ങിയില്‌ള. ദേവി
യാത്ര അവസാനിപ്പിച്ച
സ്ഥലമാണ് കൊല്‌ളൂര്‍
എന്നാണ് ഐതിഹ്യം.

ബ്രാഹ്മമുഹൂര്‍ത്തത്തില്‍
തന്നെ കൊല്‌ളൂര്‍
ഉണരും.
ക്ഷേത്രപരിസരങ്ങളില്‍
പുഷ്പമാല്യങ്ങളും മറ്റു
ആര്‍ച്ചനാ ദ്രവ്യങ്ങളും
വില്‍ക്കുന്ന കടകളും
ആദ്യമേ സജീവമാകും.
മൂകാംബികയുടേയും
ശ്രീചക്രത്തിന്‍േറയും
ചില്‌ളിട്ട ചിത്രങ്ങള്‍
വില്‍ക്കുന്ന കടകള്‍
പിന്നാലെ ഉണരും.