Archives for Featured - Page 10
വനമിത്ര അവാര്‍ഡ് നാരായണന്‍ വൈദ്യര്‍ക്ക്
പയ്യന്നൂര്‍: സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ 2019 ലെ വനമിത്ര അവാര്‍ഡ് നാരായണന്‍ വൈദ്യര്‍ക്ക്. പ്രകൃതി ചൂഷണത്തില്‍ അന്യമാകുന്ന പച്ചപ്പിനെ സംരക്ഷിക്കുകയെന്ന ദൗത്യവുമായുള്ള സമര്‍പ്പിത ജീവിതമാണ് കാനായിയിലെ കുന്നത്ത് നാരായണന്‍ വൈദ്യരെ ഈ അംഗീകാരത്തിന്റെ നിറവിലെത്തിച്ചത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്…
സര്‍ക്കാറിന്റെ മാധ്യമ അവാര്‍ഡ് വി.ആര്‍. രാഗേഷിനും ഷിദ ജഗത്തിനും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിംഗില്‍ കേരള കൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമല്‍കുമാറിനാണ് അവാര്‍ഡ്. വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ ലെനി ജോസഫിനാണ്. മാതൃഭൂമിയിലെ സീനിയര്‍ ന്യൂസ്…
ഹോക്കി പുരസ്‌കാരം വിവേക് സാഗറിനും ലല്‍രംസിയാമിക്കും
സ്വിറ്റ്‌സര്‍ലന്‍ഡ്: ഹോക്കിയിലെ 2019ലെ യുവ പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ താരങ്ങളായ വിവേക് സാഗര്‍ പ്രസാദിനും (19) ലല്‍രംസിയാമിക്കും (19). ലോക ഹോക്കി ഫെഡറേഷനാണ് (എഫ്‌ഐഎച്ച്) പുരസ്‌കാരം നല്‍കുന്നത്.
ശ്രീ സെയ്‌നിക്ക് വേള്‍ഡ് പീസ് അവാര്‍ഡ്
കലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയും മിസ് വേള്‍ഡ് അമേരിക്കാ വാഷിങ്ടന്‍ കിരീട ജേതാവുമായ ശ്രീ സെയ്‌നിക്ക് (23) വേള്‍ഡ് പീസ് അവാര്‍ഡ്. വിവിധ തുറകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ കണ്ടെത്തി ആദരിക്കുന്നതിന് പാഷന്‍ വിസ്റ്റ മാഗസിന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ജാതിയുടെയും…
ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ലോസ് ആഞ്ചല്‍സ്: 92-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം വാക്കിന്‍ ഫീനിക്‌സ് സ്വന്തമാക്കി. ജോക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. റെനി സെല്‍വഗര്‍(ജൂഡി) ആണ് മികച്ച നടി. നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചതിനാണ് റെനി സെല്‍വഗറിന് മികച്ച…
പി.എസ്.സി പരീക്ഷയ്ക്ക് മികച്ച വിജയം നേടാന്‍ എളുപ്പവഴി
ഈ സൈറ്റിലെ വലതു വശത്തുള്ള വീഡിയോ ക്ലിക്ക് ചെയ്ത് കണ്ടശേഷം യൂട്യൂബ് മലയാളം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
ശങ്കരസ്മൃതി പുരസ്‌കാരം എല്‍. സുബ്രഹ്മണ്യത്തിനും കവിതയ്ക്കും
കോട്ടയം : മള്ളിയൂര്‍ അധ്യാത്മികപീഠം ഏര്‍പ്പെടുത്തിയ ശങ്കരസ്മൃതി പുരസ്‌കാരം വയലിന്‍ വിദ്വാന്‍ എല്‍.സുബ്രഹ്മണ്യത്തിനും പത്‌നിയും ഗായികയുമായ കവിത കൃഷ്ണമൂര്‍ത്തിക്കും. ഭാഗവത ഹംസ ജയന്തിയോടനുബന്ധിച്ചാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1,25,000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഫെബ്രുവരി രണ്ടിന് പുരസ്‌കാരം സമ്മാനിക്കും. പശ്ചാത്യ ഭാരതീയ…
ദയാ ഭായിക്ക് മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ പുരസ്‌കാരം
മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ പുരസ്‌കാരം പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാ ഭായിക്ക് സമ്മാനിച്ചു. കൊച്ചി സെന്റ് തെരേസാസ് കോളജില്‍ വച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരം കൈമാറിയത്. ചടങ്ങ് പ്രൊഫസര്‍ എം.കെ സാനു ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍…
സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരം
ഡല്‍ഹി: മികച്ച പ്രകടനം കാഴ്ചവെച്ച സ്തുത്യര്‍ഹ സേവന പുരസ്‌കാരത്തിന് കേരളത്തില്‍ നിന്ന് 10 പോലീസുകാര്‍ അര്‍ഹരായി. അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചതിനുള്ള ജീവന്‍ രക്ഷാപുരസ്‌കാരം ഏഴുപേര്‍ക്കും ലഭിക്കും. ഇ.പി. ഫിറോസിന് മരണാനന്തര ബഹുമതിയായി സര്‍വോത്തം ജീവന്‍ രക്ഷാ പതക് ലഭിക്കും. വിശിഷ്ടസേവന പുരസ്‌കാരം ഇത്തവണ…
പത്മശ്രീ പുരസ്‌കാരം പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂരിനും
ന്യൂഡല്‍ഹി:പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂരിനും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. നോക്കുവിദ്യാ പാവകളി കലാകാരിയാണ് മൂഴിക്കല്‍ പങ്കജാക്ഷി. സാമൂഹിക പ്രവര്‍ത്തകനാണ് സത്യനാരായണന്‍ മുണ്ടയൂര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ…