Archives for Featured - Page 9
ചലച്ചിത്ര താരം അനിൽ മുരളി (51) അന്തരിച്ചു, 200 ഓളം സിനിമകളിൽ അഭിനയിച്ചു
കൊച്ചി: ചലച്ചിത്ര താരം അനിൽ മുരളി (51) അന്തരിച്ചു. കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ…
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില് അന്വേഷണം സിബിഐ ഏറ്റെടുത്തു
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില് അന്വേഷണം സിബിഐ ഏറ്റെടുത്തു. മരണത്തില് ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്ശ ചെയ്തിരുന്നു. ഇതേ തുടര്ന്നാണ് നിലവില് സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്. സിബിഐ അന്വേഷണം…
പുതിയ വിദ്യാഭ്യാസനയത്തിന് അംഗീകാരം: അഞ്ചാംക്ലാസ് വരെ മാതൃഭാഷയിലൂടെ പഠനം
ന്യൂഡല്ഹി: വിദ്യാഭ്യാസ മേഖലയില് സമഗ്രമായ അഴിച്ചുപണി ലക്ഷ്യമിട്ട് നരേന്ദ്രമോദി സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസനയത്തിന് രൂപം നല്കി. കേന്ദ്രമന്ത്രിസഭ ഇതിന് അംഗീകാരം നല്കി.ഇനി എല്.പി.എസ്, യു.പി.എസ്, ഹൈസ്കൂള് ഭേദമില്ലാതെ ഒന്നുമുതല് പന്ത്രണ്ടുവരെ ക്ലാസുകള് സ്കൂള് എന്നറിയപ്പെടും. പുതിയ നയം ലക്ഷ്യമിടുന്നത് 2030 ഓടെ…
കവി ലൂയിസ് പീറ്റര് (58) നിര്യാതനായി, അലഞ്ഞുതിരിഞ്ഞ ജീവിതം പക്ഷേ സാര്ഥകം
പെരുമ്പാവൂര്: കവി ലൂയിസ് പീറ്റര് (58) നിര്യാതനായി. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച വൈകിട്ടാണ് മരണം. പെരുമ്പാവൂര് വേങ്ങൂര് സ്വദേശിയാണ്. 'ലൂയി പാപ്പാ' എന്നാണ് അറിയപ്പെട്ടിരുന്നത്. അലഞ്ഞുതിരിഞ്ഞു നടന്ന കവി എല്ലാവര്ക്കും പരിചിതനായിരുന്നു. പലേടത്തുനിന്നും ആട്ടിയോടിക്കപ്പെട്ടെങ്കിലും അനുവാചകമനസ്സില് ഇടംകിട്ടി.1986 ല്‍ ആദ്യ…
ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു
കോട്ടയം: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റുകളില്‍ പ്രമുഖനായ സുധാകര്‍ മംഗളോദയം അന്തരിച്ചു. 72 വയസ്സായിരുന്നു. കോട്ടയത്ത് വെള്ളിയാഴ്ച വൈകിട്ട് ആറിന് ആയിരുന്നുഅന്ത്യം.സംസ്‌കാരം നാളെ പത്തിന് വീട്ടുവളപ്പില്‍ നടക്കും. ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു അദ്ദേഹം.1980കള്‍ മുതല്‍ മലയാളത്തിലെ വിവിധ വാരികകളില്‍ ജനപ്രിയ നോവലുകളിലൂടെ മലയാളികള്‍ക്കിടയില്‍…
കഥയുടെ കുലപതിക്ക് ഇന്ന് 87ന്റെ നിറവ്, ഗവര്‍ണര്‍ ആശംസ നേര്‍ന്നു
കോഴിക്കോട്: മലയാളത്തിലെ കഥയുടെ കുലപതി എം.ടി.വാസുദേവന്‍ നായര്‍ക്ക് ഇന്ന് (ബുധന്‍) 87 വയസ്സുതികഞ്ഞു. കോഴിക്കോട്ടെ വസതിയില്‍ കാര്യമായ ആഘോഷമൊന്നും ഉണ്ടായില്ല. കൊവിഡ് കാരണമാണ്. അല്ലെങ്കിലും സ്‌നേഹമുള്ളവര്‍ വാസ്വേട്ടന്‍ എന്നു വിളിക്കുന്ന അദ്ദേഹത്തിന് പിറന്നാള്‍ ആഘോഷം പതിവില്ല.എം.ടിയുടെ പിറന്നാളിന് കേരള ഗവര്‍ണര്‍ ആരിഫ്…
പെരുമ്പുഴ ഗോപാലകൃഷ്ണൻ (89) നിര്യാതനായി
തിരുവനന്തപുരം: സിപിഐ നേതാവും ചലച്ചിത്ര ഗാന രചയിതാവും സാംസ്കാരിക പ്രവർത്തകനുമായ പെരുമ്പുഴ ഗോപാലകൃഷ്ണൻ (89) നിര്യാതനായി. ഇപ്റ്റ മുൻ ദേശീയ വൈസ് പ്രസിഡന്റാണ്.സംസ്‌ക്കാരം തൈക്കാട് ശാന്തികവാടത്തി. കൊല്ലം ജില്ലയിലെ പെരുമ്പുഴയിൽ ജനിച്ച അദ്ദേഹം പെരുമ്പുഴയിലും , കൊല്ലം ശ്രീനാരായണ കോളേജിലുമായി പഠനം…
പ്രഥമ തലയല്‍ പുരസ്‌കാരം എസ്.വി.വേണുഗോപന്‍ നായര്‍ക്ക്
തിരുവനന്തപുരം: അഡ്വ. തലയല്‍ കേശവന്‍ നായരുടെ സ്മരണക്കായുള്ള പ്രഥമ അവാര്‍ഡ് പ്രമുഖ കഥാകൃത്തും അധ്യാപകനുമായ ഡോ. എസ്.വി.വേണുഗോപന്‍ നായര്‍ക്ക് നല്‍കും.എസ്.ഐ.ഇ.റ്റി. ഡയറക്ടര്‍ അബുരാജ് ചെയര്‍മാനായും ധനുവച്ചപുരം വി.ടി.എം.എന്‍.എസ്.എസ്. കോളേജിലെ മലയാള വിഭാഗം മേധാവി ഡോ. ബെറ്റിമോള്‍ മാത്യു, നിലമേല്‍ എന്‍.എസ്.എസ് കോളേജ്…
വാരിയന്‍കുന്നത്ത് ഹാജി സൂപ്പര്‍താരമാകുന്നു, വരുന്നത് നാലു സിനിമകള്‍
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921 ല്‍ നടന്ന മലബാര്‍കലാപത്തിലെ വീരേതിഹാസമാണ്. മാപ്പിള ലഹള എന്നുകൂടി പേരുള്ള ആ കലാപത്തിന്റെ നൂറാം വര്‍ഷം അടുത്ത വര്‍ഷം ആചരിക്കുമ്പോള്‍ അതിലെ പ്രധാന നേതാക്കളിലൊരാളായിരുന്ന, ബ്രിട്ടീഷുകാരാല്‍ വധിക്കപ്പെട്ട ഹാജിയെപ്പറ്റി നാലു സിനിമകള്‍ ഒന്നിനുപുറകെ മറ്റൊന്നായി രണ്ടുദിവസത്തിനുള്ളില്‍…
പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു, നഷ്ടമായത് ദീര്‍ഘപാരമ്പര്യമുള്ള കലാകാരനെ
കൊച്ചി: ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. 107 വയസായിരുന്നു. കൊച്ചിയിലാണ് അന്ത്യം സംഭവിച്ചത്.പതിനയ്യായിരത്തോളം വേദികളില്‍ അദ്ദേഹം നാടകം അവതരിപ്പിച്ചിട്ടുണ്ട്. 25ഓളം സിനിമകളിലും അഭിനയിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്(2010) എന്ന സിനിമയിലാണ് അവസാനമായി അദ്ദേഹം പാടിയത്. കേരള സൈഗാള്‍ എന്ന പേരില്‍ അറിയപ്പെട്ടു.…










