Archives for Featured - Page 26
അനൂപ് ചന്ദ്രന് വിവാഹിതനാകുന്നു, വധു ലക്ഷ്മി
കൊച്ചി: നടന് അനൂപ് ചന്ദ്രന് വിവാഹിതനാകുന്നു. രോഹിണി ഭവനത്തില്‍ ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. അനൂപ് നല്ലൊരു കൃഷിക്കാരനാണ്. ബി. ടെക് പൂര്‍ത്തിയാക്കിയ ലക്ഷ്മിയുടെ ഉപജീവനം കൃഷിയാണ്. വീട്ടില്‍ സ്വന്തമായി പശു ഫാമും…
ജ്ഞാനപീഠ പുരസ്കാരം അമിതാവ് ഘോഷിന്
അമ്പത്തിനാലാമത് ജ്ഞാനപീഠ പുരസ്കാരം നോവലിസ്റ്റ് അമിതാവ് ഘോഷിന് ലഭിച്ചു. രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമാണ് ജ്ഞാനപീഠം. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാര്‍ഡ്. ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘോഷിനെ 2007ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. ജീവിതത്തിലെ അതിമഹത്തായ ദിനമാണ്…
പ്രതിരോധത്തിന്റെ കാവ്യശാസ്ത്രം
പ്രഭാവര്‍മ്മയുടെ 'ശ്യാമ മാധവം' എന്ന കൃതിയെക്കുറിച്ചുള്ള പഠനം) സി. അശോകന് ഉത്തരാധുനികത കമ്പോള സംസ്കാരത്തിനും അതിനൊപ്പം ഫാഷിസ്റ്റ് പ്രവണതകള്‍ക്കും മേധാവിത്തം നല്‍കുമെന്ന് ടെറി ഈഗിള്‍ട്ടന്‍ ഉത്തരാധുനിക വാദത്തിന്റെ മിഥ്യകള്‍ എന്ന കൃതിയില്‍ പ്രവചിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശരിയായി വരുന്നു എന്നാണ് അടുത്തകാലത്തെ…
മാനവികമൂല്യങ്ങള്‍ക്കായി നിലകൊള്ളണമെന്ന് വടക്കാങ്ങര സ്കൂള്‍
ദോഹ: ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിന്റെ മുഖമുദ്ര സാമൂഹ്യ സൗഹാര്‍ദ്ദവും സഹകരണവുമാണെന്നും എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് മാനവിക മൂല്യങ്ങള്‍ക്കായി കൂട്ടായി നിലകൊള്ളുകയെന്നതാണ് കേരളപ്പിറവി സന്ദേശമെന്നും വടക്കാങ്ങര ടാലന്റ് പബഌക് സ്ക്കൂള് പ്രിന്‍സിപ്പല്‍ സിന്ധ്യാ ഐസക് അഭിപ്രായപ്പെട്ടു. കേരളപ്പിറവിയോടനുബന്ധിച്ച് സ്കൂള്‍ സംഘടിപ്പിച്ച പ്രത്യേക…
യുവതികള്‍ കയറിയിട്ടും അയ്യപ്പന്റെ ചൈതന്യം പോയിട്ടില്ലെന്ന് വി.എസ്
തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ കയറിയിട്ടും അയ്യപ്പന്റെ ചൈതന്യം പോയിട്ടില്ലെന്ന് മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മിഷന് അദ്ധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന് പറഞ്ഞു. ഇതുവരെ ശബരിമലയില്‍ വന്നിട്ടുള്ള സ്ത്രീകളൊക്കെ 50 വയസ്സിനു മുകളിലാണെന്ന് ആര്‍ക്കെങ്കിലും ഉറപ്പിക്കാനാകുമോ? ഇപ്പോള്‍ ശബരിമലയില്‍ പതിനെട്ടാം പടി ചവുട്ടിയ യുവതി അമ്പലത്തിന്റെ…
കെ.വി.മോഹന്‍കുമാറിന് വയലാര്‍ അവാര്‍ഡ്
നോവലിസ്റ്റും ഐ.എ.എസുകാരനുമായ കെ.വി.മോഹന്‍ കുമാര്‍ ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡ് നേടി. പുന്നപ്ര വയലാര്‍ സമരത്തിലെ തീക്ഷ്ണമായ ചരിത്രത്തിലൂടെ യാത്ര നടത്തി എഴുതിയ ' ഉഷ്ണരാശി' എന്ന നോവലിനാണ് അവാര്‍ഡ്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍…
ചെമ്മനം ചാക്കോ അന്തരിച്ചു, നഷ്ടമായത് പരിഹാസച്ചാട്ടവാര്
കൊച്ചി: ആധുനിക കാലത്തെ കുഞ്ചന്‍ നമ്പ്യാര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രശസ്ത ആക്ഷേപഹാസ്യ കവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസ്സായിരുന്നു. കുറെ ദിവസങ്ങളായി വാര്‍ദ്ധക്യസഹജമായ അവശതയിലായിരുന്നു. എറണാകുളം കാക്കനാട് പടമുകളിലെ 'ചെമ്മനം' വീട്ടില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അന്ത്യം. കവിതകളിലൂടെ കടുത്ത സാമൂഹിക…
കോമിക്കോണ്‍ തുടങ്ങി, പുസ്തകാരാധകര് സാന്‍ഡിയാഗോയിലേക്ക്
സാന്‍ഡിയാഗോ: കോമിക് പുസ്തകങ്ങളുടെയും അതിലെ കഥാപാത്രങ്ങളും സംഗമ വേദിയായി മാറിയിരിക്കുകയാണ് ജൂലായ് 19ന് തുടങ്ങിയ സാന്‍ഡിയാഗോ കോമിക്കോണ്‍ എന്ന വലിയ ഉത്സവം. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാണ് ഇത്. കോമിക്കോണില്‍ ഫാന്‍ഡം ഉള്‍പ്പെടെയുളള കുട്ടികളെ ആകര്‍ഷിച്ച കഥാപാത്രങ്ങളുടെ വേഷത്തിലാണ് ആരാധകരെത്തുന്നത്. ഇത്തവണത്തെ പ്രത്യേക…
മരണം ഒളിപ്പിച്ചു വച്ച പുസ്തകം, മണത്താല്‍ മരണം
ഡെന്മാര്ക്ക്: പുസ്തകം തുറന്നാല്‍ മണപ്പിക്കുന്ന സ്വഭാവം മിക്ക വായനക്കാര്‍ക്കുമുണ്ട്. അങ്ങനെ മണത്തു നോക്കിയ മൂന്നു പേര്‍ക്ക് ബോധക്ഷയമുണ്ടായി അടുത്തിടെ. ഡെന്മാര്ക്ക് സര്‍വകലാശാലയിലെ ലൈബ്രറിയിലാണ് സംഭവം. താളുകളില്‍ വിഷം പുരട്ടിയ മൂന്നു പുസ്തകങ്ങള്‍ കണ്ടെത്തി. ഇനിയും കൂടുതല്‍ പുസ്തകങ്ങളില്‍ വിഷം പുരട്ടിയിട്ടുണ്ടോ എന്ന…
പന്മന രാമചന്ദ്രന് നായര്‍ ഓര്‍മ്മയായി
തിരുവനന്തപുരം: ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായ പന്മന രാമചന്ദ്രന് നായര്‍ (86) ഓര്‍മ്മയായി. സംസ്കാരം ബുധനാഴ്ച വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. ബന്ധുക്കളും ശിഷ്യരും സഹപ്രവര്‍ത്തകരും സാഹിത്യപ്രേമികളും ഉള്‍പ്പെടെ വലിയൊരു ജനാവലി ചടങ്ങുകളില്‍ പങ്കെടുത്തു. തലേന്ന് രാത്രി മുതല്‍ തന്നെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയില്‍…