Archives for News - Page 16
ഗുരുഗോപിനാഥ് നാട്യപുരസ്‌കാരം ഇന്ദിര പി.പി.ബോറയ്ക്ക്
ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്‌കാരം വിഖ്യാത സത്രിയ നര്‍ത്തകി ഗുരു ഇന്ദിര പി.പി.ബോറയ്ക്ക്. നടനകലകളുടെ വളര്‍ച്ചയ്ക്ക് ജീവിതമര്‍പ്പിച്ച മഹാപ്രതിഭകള്‍ക്കുളള പുരസ്‌കാരം സാംസ്‌കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ആണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മൂന്നു ലക്ഷം രൂപ, കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത…
ജെസിബി പുരസ്‌കാരം മാധുരി വിജയ്‌യുടെ നോവലിന്
ജയ്പൂര്‍: കശ്മീരിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ പ്രമേയമാക്കി മാധുരി വിജയ് എഴുതിയ ആദ്യനോവല്‍ ദ് ഫാര്‍ ഫീല്‍ഡ് ഈ വര്‍ഷത്തെ ജെസിബി സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 ലക്ഷം രൂപയാണ് പുരസ്‌കാരം. ബാല്യകാല സ്മരണകളിലെ നഷ്ടസാന്നിധ്യം തേടിയലയുന്ന…
ആനന്ദബോസിന് ഇന്‍ഡോഅമേരിക്കന്‍ സാഹിത്യ പുരസ്‌കാരം
ന്യൂഡല്‍ഹി: സാഹിത്യകാരനും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ ഡോ. സി.വി. ആനന്ദ ബോസിന് ഇന്ത്യ ഇന്റര്‍നാഷണല്‍ സാഹിത്യ പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശംസാ പത്രവുമാണ് അവാര്‍ഡ്. യു.എസ്. ആസ്ഥാനമായുള്ള ഇന്‍ഡോഅമേരിക്കന്‍ ലിറ്റററി ഫോറം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ആനന്ദബോസിന്റെ 'സയലന്‍സ് സൗണ്ട്‌സ്…
ലെജന്റ് ഹോണര്‍ പുരസ്‌കാരം നടന്‍ മധുവിന്
തിരുവനന്തപുരം: മലയാള സിനിമ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ നല്‍കുന്ന ബഹുമതിയായ ലെജന്റ് ഹോണര്‍ പുരസ്‌കാരത്തിന് നടന്‍ മധു അര്‍ഹനായി. മലയാള ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭകള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കിവരുന്നത്. എറണാകുളത്ത് വെച്ച് നടക്കുന്ന അന്താരാഷ്ട്ര വനിത ചലച്ചിത്രോത്സവ വേദിയില്‍ പുരസ്‌കാരം നല്‍കാനായിരുന്നു…
പ്രവാസകൈരളി സാഹിത്യപുരസ്‌കാരം എം.എന്‍. കാരശ്ശേരിക്ക്
2019ലെ പ്രവാസകൈരളി സാഹിത്യപുരസ്‌കാരം സാഹിത്യകാരന്‍ ഡോ. എം.എന്‍. കാരശ്ശേരിയുടെ തിരഞ്ഞെടുത്ത സാഹിത്യലേഖനങ്ങള്‍ എന്ന കൃതിക്ക്. മലയാളവിഭാഗം സാഹിത്യ ഉപസമിതിയാണ് പുരസ്‌കാരാര്‍ഹമായ കൃതി തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗം മേധാവിയായി വിരമിച്ച ഡോ.…
എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാ കൃത്തുമായ ആനന്ദിന്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. വൈശാഖന്‍ അധ്യക്ഷനായ സമതിയാണ് പുരസ്‌കാര ജേതാവിനെ…
എന്‍. രാമചന്ദ്രന്‍ പുരസ്‌കാരം ഐ.എം. വിജയന്
തിരുവനന്തപുരം: എന്‍. രാമചന്ദ്രന്‍ പുരസ്‌കാരം ഫുട്‌ബോള്‍ താരം ഐ.എം. വിജയന്. 50000 രൂപയാണ് സമ്മാന തുക. മാധ്യമപ്രവര്‍ത്തകന്‍ എന്‍. രാമചന്ദ്രന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സമഗ്രസംഭാവന പുരസ്‌കാരമാണ് എന്‍. രാമചന്ദ്രന്‍ പുരസ്‌കാരം. നവംബര്‍ നാലിനു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിക്കും.
ഭരണഭാഷാ പുരസ്‌കാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 2019ലെ ഭരണഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച രീതിയില്‍ ഭരണഭാഷാമാറ്റപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വകുപ്പിനും ജില്ലയ്ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. റവന്യൂ വകുപ്പ് മികച്ച വകുപ്പിനുള്ള പുരസ്‌കാരത്തിനര്‍ഹമായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മികച്ച ജില്ലയായി കണ്ണൂരിനെ തിരഞ്ഞെടുത്തു. 20,000…
പത്താം ക്ലാസുകാരി തിരക്കഥാകൃത്താകുന്നു…
പത്താം ക്ലാസുകാരി എഴുതിയ കഥ മലയാളത്തില്‍ ചലച്ചിത്രമാകുന്നു. മയ്യില്‍ ഇടൂഴി മാധവന്‍ നമ്ബൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. ദേവിക എസ്.ദേവ് ആദ്യമായി എഴുതിയ കഥയാണ് സിനിമയാകുന്നത്. ദേവികയുടെ 'തിരിച്ചറിവ്' എന്ന കഥയെ അടിസ്ഥാനമാക്കിയാണ് 'വെളുത്ത മധുരം'…
ഉള്ളൂര്‍ അവാര്‍ഡ് കവിതകള്‍ ക്ഷണിച്ചു
കോഴിക്കോട്: മഹാകവി ഉള്ളൂര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ ഉള്ളൂര്‍ അവാര്‍ഡിന് കവിതകള്‍ ക്ഷണിച്ചു. 2017,18,19 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാപുസ്തകത്തിന്റെ മൂന്ന് കോപ്പികള്‍ നവംബര്‍ 30നു മുന്‍പായി ആറ്റക്കോയ പള്ളിക്കണ്ടി,എമിറേറ്റ് ബില്‍ഡിങ്, കല്ലായി റോഡ്, കോഴിക്കോട്-673002 എന്ന വിലാസത്തില്‍ അയയ്ക്കണം.…