നാടകകൃത്തും ചെറുകഥാകൃത്തും ഡോക്യുമെന്ററി സംവിധായകനുമായിരുന്നു സി.എസ്. മുരളി ബാബു. മുരളിയുടെ അമേച്വര്‍, പ്രൊഫഷണല്‍, റേഡിയോ നാടകങ്ങള്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടി. ഡോക്യുമെന്ററി, ഷോര്‍ട്ട്ഫിലിം, സീരിയല്‍രംഗങ്ങളിലും പ്രവര്‍ത്തിച്ചു. വടക്കാഞ്ചേരി, ആര്യംപാടം ചീരാത്ത്‌വീട്ടില്‍ ശങ്കുണ്ണിയുടെയും ലീലയുടെയും മകനാണ്. 

നാടകങ്ങള്‍

കൃഷ്ണനാട്ടം

പുരസ്‌കാരങ്ങള്‍

കേരള സംഗീത നാടക അക്കാദമിയുടെ മികച്ച രചനയ്ക്കുള്ള പുരസ്‌കാരം (1993)
എം.പി. നാരായണപിള്ള പുരസ്‌കാരം (ചെറുകഥ)
ദൂരദര്‍ശന്റെ ഡോക്യുമെന്ററി പുരസ്‌കാരം