വിലാസിനി (എം. കെ. മേനോന്)
ജനനം: 1928 ജൂണ്‍ 23
മരണം: 1993 മേയ് 15
വിലാസം: വടക്കാഞ്ചേരി കരുമാത്ര മൂര്‍ക്കനാട്ട് തറവാട്. വടക്കാഞ്ചേരിയിലും എറണാകുളത്തുമായി സ്കൂള്‍ വിദ്യാഭ്യാസം. 1947ല്‍ തൃശൂര്‍ സെന്റ്തോമസ് കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം. രണ്ടുകൊല്ലം കേരളത്തില്‍ അധ്യാപകനായിരുന്നു. നാലുകൊല്ലം ബോംബെയില്‍ ഗുമസ്തനായി. 1953ല്‍ സിംഗപ്പൂരിലേക്ക് പോയി. അവിടെ ‘ഇന്ത്യന്‍ മൂവി ന്യൂസ്’ എന്ന ഇംഗ്ലീഷ് മാസികയുടെ പത്രാധിപരായി. വിലാസിനി എന്ന തൂലികാനാമത്തില്‍ ആദ്യമെഴുതിയത് അതിലാണ്.
രണ്ടുകൊല്ലത്തിനുശേഷം എജന്സെ ഫ്രാന്‍സെ പ്രസെ (എ.എഫ്.പി) എന്ന അന്താരാഷ്ട്ര വാര്‍ത്താ എജന്‍സിയില്‍ തെക്കു-കിഴക്കേഷ്യന്‍ കേന്ദ്രത്തിന്റെ ഉപപത്രാധിപരായി.
അമേരിക്കയും സോവിയറ്റ് യൂണിയനുമടക്കം ലോകത്തിലെ മിക്ക പ്രധാന രാജ്യങ്ങളും വിലാസിനി സന്ദര്‍ശിച്ചിട്ടുണ്ട്. പത്തുകൊല്ലം കൊണ്ട് എ.എഫ്.പിയുടെ പ്രാദേശിക ഡയറക്ടറായി ഉയര്‍ന്നു. മുഴുവന്‍ സമയ സാഹിത്യപ്രവര്‍ത്തനത്തിന് 1977ല്‍ ഉദ്യോഗം രാജിവച്ചു. അങ്ങനെയാണ് കേരളത്തിലെത്തിയത്. കവിതയെഴുതി തുടങ്ങിയ മേനോന് ‘നിറമുള്ള നിഴലുകള്‍’ എന്ന ആദ്യനോവലിലൂടെ തന്നെ ശ്രദ്ധേയനായി.
കൃതികള്‍
നിറമുള്ള നിഴലുകള്‍
ഇണങ്ങാത്ത കണ്ണികള്‍
ഊഞ്ഞാല്
ചുണ്ടെലി
തുടക്കം
യാത്രാമുഖം
അവകാശികള്‍ (നോവലുകള്‍)
സഹശയനം (ജാപ്പനീസ് നോവലിന്റെ പരിഭാഷ)
കുരുടന് മൂങ്ങ (പേര്‍ഷ്യന്‍ നോവലിന്റെ പരിഭാഷ)
പെഡ്രാ പരോമ (സ്പാനിഷ് നോവലിന്റെ പരിഭാഷ)
കൈത്തിരി (കവിതാസമാഹാരം)
ഉതിര്‍മണികള്‍ (നിരൂപണം)
സ്വ.ലേ (പത്രപ്രവര്‍ത്തനം)
പ്രത്യക്ഷവല്‍ക്കരണം നോവലില്‍ (പഠനം)
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നിറമുള്ള നിഴലുകള്‍)
വയലാര്‍ അവാര്‍ഡ് (അവകാശികള്‍)
Leave a Reply Cancel reply