പരിഭാഷകന്‍, പണ്ഡിതന്‍

ജനനം: 1918
വിലാസം: തൃശൂര്‍ പുത്തന്‍ചിറ ഇടമന ഇല്ലം.
ബി.എ, ബി.എഡ് പാസ്സായശേഷം മലയാളം വിദ്വാനും രാഷ്ട്രഭാഷാ പ്രവീണും പാസ്സായി. മുന്‍ഷി പ്രേംചന്ദിന്റെ മിക്ക കൃതികളും ഹിന്ദിയില്‍നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് അദ്ദേഹമാണ്. കൂടാതെ ഹിന്ദി-മലയാളം നിഘണ്ടുവും തയ്യാറാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ച ദിവാകരന്‍ പോറ്റി പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1948ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 1950 മുതല്‍ 73 വരെ കിഴക്കമ്പലം ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു.

കൃതികള്‍

പ്രഥമാഞ്ജലി
നാളത്തെ പ്രഭാതം
വിജയരംഗം
ബലിപീഠത്തില്‍
ഗോദാന്‍
പ്രേമപഞ്ചമി