മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍, ചരിത്രകാരന്‍, പണ്ഡിതന്‍

ജനനം: 1909
മരണം: 1998
വിലാസം: മലപ്പുറം പെരിന്തല്‍മണ്ണ എലംകുളം മന
ബാല്യത്തില്‍ സംസ്‌കൃത വിദ്യാഭ്യാസത്തിനുശേഷം 1932ല്‍ നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത കാലത്ത് ബി.എ പാസായി. 1957ല്‍ കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി. 1967ല്‍ വീണ്ടും മുഖ്യമന്ത്രിയായി. സി.പി.എമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
നമ്പൂതിരി സമുദായത്തിന്റെ പരിഷ്‌കാരത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും യോഗക്ഷേമ സഭ പോലുള്ളവ ആരംഭിക്കുന്നതില്‍ പ്രമുഖ പങ്കുവഹിക്കുകയും ചെയ്തു. ഉണ്ണിനമ്പൂരി മാസികയുടെ എഡിറ്ററായിരുന്നു. പിന്നീട് ദേശാഭിമാനി എഡിറ്ററായി.

കൃതികള്‍

ജവഹര്‍ലാല്‍ നെഹ്‌റു
സോഷ്യലിസം
കേരളം മലയാളികളുടെ മാതൃഭൂമി
ഒന്നേകാല്‍ കോടി മലയാളികള്‍
കേരളത്തിലെ ദേശീയ പ്രശ്‌നം
ഇ.എം.എസിന്റെ കൃതികള്‍-100 വോള്യം