കവി, ഗദ്യകാരന്‍

ജനനം: 1911
മരണം: 1998
വിലാസം: തിരുവനന്തപുരം പുത്തന്‍ചിറ എടമന ഇല്ലം
1942ല്‍ എംഎ മലയാളം ജയിച്ചശേഷം തൃശൂര്‍ സി.എം.എസ് സ്‌കൂള്‍, ചേര്‍പ്പ് സി.എന്‍.എന്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ ഒരു വര്‍ഷം പഠിപ്പിച്ചു. 1947ല്‍ സ്ഥാപിച്ച വര്‍ഷം തൃശൂര്‍ കേരളവര്‍മ കോളേജിലും അധ്യാപകനായിരുന്നു. അവിടെത്തന്നെ വകുപ്പ് മേധാവിയുമായി. കേരള സര്‍വകലാശാലയിലെ മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പറായിരുന്നു. ധാരാളം എഴുതിയിട്ടുണ്ടെങ്കിലും വളരെ കുറച്ചേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ.

കൃതികള്‍

സാഹിത്യ ദര്‍ശനം,
വിനോദ സഞ്ചാരം,
പ്രസന്നപൂജ