കവി, ഗവേഷകന്‍
ജനനം: 1947
മരണം: 1993
പത്തൊമ്പതാം നൂറ്റാണ്ടിലെ കവിയും പണ്ഡിതനും നാടകകൃത്തുമായിരുന്ന ശീവൊള്ളി നാരായണന്‍ നമ്പൂതിരി ജീവിച്ചിരുന്ന ആലുവ ആലങ്ങാട്ടെ ശീവൊള്ളി ഇല്ലത്തിലാണ് നാരായണന്‍ ശീവൊള്ളിയും പിറന്നത്. എം.എ മലയാളം ജയിച്ചശേഷം ആലുവ സെന്റ് പോള്‍സ് കോളേജില്‍ അധ്യാപകനായി. വെണ്മണി പ്രസ്ഥാനത്തെപ്പറ്റി ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി. 46 വയസ്സിലാണ് മരിച്ചത്.

കൃതികള്‍

ഒരു കഥ (കവിത),
വെണ്മണിക്കവിതകള്‍ക്ക് വ്യാഖ്യാനം (ഡിസി ബുക്‌സ്)