Archives for October, 2017 - Page 219
കുറുപ്പ് എം.എന്‍.
പേര് : കരുണാകരക്കുറുപ്പ്. ജ : 15061927, അമ്പലപ്പുഴ ജോ : പത്രപ്രവര്‍ത്തനം, കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി, ഗ്രന്ഥശാലാ പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തകന്‍. കൃ : ഒരു പിടിപ്പിച്ചിപ്പൂക്കള്‍, കുഞ്ഞമ്പുവിന്റെ കഥ…
കുറുപ്പ് എന്‍.ആര്‍. പറക്കോട്
തൂ:നാ : രേണുക ജ : 18091932, പറക്കോട് ജോ : പത്രപ്രവര്‍ത്തനം, ബാലസാഹിത്യ ഇന്‍സ്റ്റിയൂറ്റിലും സര്‍വവിജ്ഞാന കോശത്തിലും പ്രവര്‍ത്തിച്ചു. കൃ : ധീരസമീരേ യമുനാ തീരേ, നീ എന്‍േറതാണ്, ബാലന്‍സ് ഷീറ്റ് (കവിതാസമാഹാരം), ഡല്‍ഹി മുതല്‍ ഹെല്‍സിങ്കിവരെ (യാത്രാവിവരണം) തുടങ്ങിയവ.…
നാഗവള്ളി. ആര്‍.എസ്. കുറുപ്പ്
നോവലിസ്റ്റ്, കഥാകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സാഹിത്യകാരനായിരുന്നു നാഗവള്ളി ആര്‍.എസ്.കുറുപ്പ്. ചലച്ചിത്ര നടന്‍, പിന്നണിപ്രവര്‍ത്തകന്‍, റേഡിയോ പ്രക്ഷേപകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. പ്രമുഖ ചലച്ചിത്രനടനായിരുന്ന വേണു നാഗവളളി പുത്രനാണ്. രാമക്കുറുപ്പിന്റെയും കുട്ടിയമ്മയുടെയും മകനായി 1917ല്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ ജനിച്ചു. 1937ല്‍…
കുര്യന്‍ കുമ്പളക്കുഴി
ജ : 02041950, കുറവിലങ്ങാട് ജോ : അദ്ധ്യാപനം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍. കൃ : എനിക്കും ഒരു മുഖം മൂടിവേണം, ഗംഗയില്‍ ഒരു പ്രഭാതം (കവിതകള്‍), ഗൃഹസ്ഥാശ്രമം, ദാമ്പത്യം : സങ്കല്പങ്ങുളം യാഥാര്‍ത്ഥയങ്ങളും (ലേഖനങ്ങള്‍), മൃത്യുബോധം മലയാള കാല്പനിക കവിതയില്‍…
കുര്യാക്കോസ്. പി.വി.
നാടകകൃത്താണ് പി.വി. കുര്യാക്കോസ്(21 സെപ്റ്റംബര്‍ 1933 - സെപ്റ്റംബര്‍ 2007). മൂവാറ്റുപുഴ മുടവൂര്‍ പുതുശ്ശേരിക്കുടിയില്‍ വര്‍ഗ്ഗീസിന്റെയും ശോശാമ്മയുടെയും മകന്‍. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മുംബെയിലേക്കു പോയി. ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന മാര്‍വാഡിയുടെ കമ്പനിയില്‍ സെയില്‍സ്മാനായും പിന്നീട് അവിടെ തന്നെ ക്‌ളര്‍ക്കായും…
കുര്യാക്കോസ് ഏലിയാസച്ചന്‍ ചവറ
ജ : 08021805, കൈനിക്കര. 1829 ല്‍ വൈദികനായി. കേരളത്തിലെ കര്‍മ്മ ലീത്ത നിഷ്പാദുക മൂന്നാം സഭയുടെ ഉപജ്ഞാതാക്കളില്‍ ഒരാള്‍. സന്ന്യാസാശ്രമത്തിന്റെ പ്രീയോര്‍ ജനറല്‍. 1986 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കേരളത്തില്‍ വന്ന് വാഴ്ത്തപെ്പട്ടവനായി ഉയര്‍ത്തി. കൃ : നാളാഗമം,…
കുമാരപിള്ള. ജി
കവിയും, അദ്ധ്യാപകനും, ഗാന്ധിയനും ആയിരുന്ന ജി. കുമാരപിള്ള കോട്ടയത്തിനടുത്ത് വെന്നിമലയില്‍ 1923 ആഗസ്റ്റ് 22-ാം (കൊ.വ. 1099 ചിങ്ങം 6) തിയ്യതി ജനിച്ചു. അച്ഛന്‍ പെരിങ്ങര പി.ഗോപാലപിള്ള. അമ്മ വെന്നിമല പഴയടത്തുവീട്ടില്‍ പി.ജി. പാര്‍വ്വതിഅമ്മ. അച്ഛനും മുത്ത ച്ഛനും സാഹിത്യത്തില്‍…
കുമാരപിള്ള കൈനിക്കര
ചങ്ങനാശേരി പെരുന്നയില്‍ 1900 സെപ്തംബര്‍ 27നാണ് കുമാരപിള്ള ജനിച്ചത്. അച്ഛന്‍ കൈനിക്കര എന്‍. കുമാരപിള്ള. അമ്മ ഹരിപ്പാട്ട് പൂത്തോട്ടാല്‍ എല്‍. പാര്‍വ്വതിപ്പിള്ള. അച്ഛന്‍തെ ന്നയാണ് കുമാരപിള്ളയെ എഴുത്തിനിരുത്തിയതും ആദ്യപാഠങ്ങള്‍ പഠിപ്പിച്ചതും. അച്ഛന്റെ ഔദ്യോഗിക ജീവിതത്തിലെ സ്ഥലംമാറ്റം കാരണം, കുമാരപിള്ള സ്‌കൂള്‍പഠനം…
കുമാരനാശാന്‍
ജ : 12041871, തൊമ്മന്‍വിളാകം, കായിക്കര, തിരുവനന്തപുരം.പ്രശസ്ത പണ്ഡിതന്മാരുടെ കീഴില്‍ സംസ്‌കൃത ഭാഷയും ദര്‍ശനങ്ങളും ശാസ്ത്രങ്ങളും പഠിച്ചു. സംസ്‌കൃതം പഠിപ്പിച്ചതുകൊണ്ട് ആശാന്‍ എന്ന പേരുണ്ടായി. കുമാരു, എന്‍.കെ., ആശാന്‍ തുടങ്ങിയ പല പേരുകളിലും ആദ്യകാലത്തു കവിതകളെഴുതി. അധികവും സ്‌തോത്രങ്ങളായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ…
കുമാരന്‍. വി.ടി.
ജ : 01071927. ജോ : അദ്ധ്യാപനം, കേരള സാഹിത്യ അക്കാദമി അംഗം കൃതികള്‍ : നീലക്കടവ്, വോള്‍വയിലെ താമരപ്പൂക്കള്‍ (കവിതാഗ്രന്ഥം), പി.ടി. കുമാരന്റെ ലേഖനങ്ങള്‍ പു : സംസ്ഥാന അദ്ധ്യാപക പുരസ്‌കാരം മ : 12101986.
