ഇനി കുട്ടികള്‍ക്കുള്ള കൃതികളും ചെറിയ കൃതികളും മാത്രമേ എഴുതുകയുള്ളൂവെന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. ഇപ്പോള്‍ എഴുതുന്ന നോവല്‍ പൂര്‍ത്തിയായാല്‍ പുതിയൊരു നോവല്‍ എഴുതില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.
തീക്ഷ്ണമായ രീതിയില്‍ തപിപ്പിക്കുന്ന ഒരു നോവല്‍ എഴുതാനുള്ള ഊര്‍ജവും ജൈവചൈതന്യവും ഇല്ലാതാവുന്നുവെന്ന് തോന്നുന്നു. ഇപ്പോള്‍ എഴുതുന്ന നോവല്‍ ഏതാണ്ട് തീരാറാവുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ വി.ടി. വാസുദേവന്റെ ‘സഹശയനം’ എന്ന പുസ്തകം പ്രൊഫ. പി.എ. വാസുദേവന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.