ആലുവ വെള്ളാരപ്പിള്ളിയിലെ അകവൂര്‍ മനയില്‍ 1929ലാണ് ജനനം. കുട്ടിക്കാലത്ത് വേദവും സംസ്‌കൃതവും പഠിച്ചു. ആലുവ യു.സി. കോളേജില്‍ ഇന്റര്‍മീഡിയറ്റ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് കെമിസ്ട്രിയില്‍ ബിരുദം. മലയാളസാഹിത്യത്തില്‍ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം. തൃശൂര്‍ കേരളവര്‍മ കോളേജില്‍ ഒമ്പതു വര്‍ഷം മലയാളം അദ്ധ്യാപകന്‍. 1961ല്‍ ഡല്‍ഹിയില്‍'ഡയറക്ടറേറ്റ് ഓഫ് ഓഡിയോ വിഷ്വല്‍ പബ്ലിസിറ്റി'യില്‍ മലയാളം സബ് എഡിറ്ററായി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ചില്‍ (ഐ.സി.എ.ആര്‍.) മലയാളം എഡിറ്റര്‍. 1968ല്‍ ഡല്‍ഹി സര്‍വകലാശാലയിലെ ആധുനിക ഭാഷാവിഭാഗത്തില്‍ മലയാളവിഭാഗം അദ്ധ്യാപകനായി. അലിഗഢ് സര്‍വകലാശാല, പഞ്ചാബ് സര്‍വകലാശാല, യു.പി.എസ്.സി., സി.ബി.എസ്.ഇ., യു.ജി.സി. തുടങ്ങിയ ഒട്ടേറെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഉപദേശകസമിതിയംഗമായിരുന്നു. മസൂറിയിലെ സിവില്‍ സര്‍വീസ് പരിശീലന അക്കാദമിയിലും ഉപദേശകനായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: ഗൗരി അന്തര്‍ജനം. മക്കള്‍: എ.എന്‍. രാജന്‍, എ.എന്‍. കുഞ്ഞനിയന്‍, എ.എന്‍. ആശ.
                                           
പ്രധാന കൃതികള്‍:വെന്മണി പ്രസ്ഥാനം
    കഥകളിരസായനം
    അകവൂരിന്റെ ലോകം
    വകതിരിവ്
    വ്യക്തിവിവേകം
    കൃഷി ബോധിനി

മരണം 2009 ഡിസംബര്‍ 2