ജനനം 1971 ല്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്. യഥാര്‍ത്ഥ പേര് അനിതകുമാരി കെ.എസ്. അനിത ഹരി എന്ന പേരില്‍ എഴുതുന്നു.കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മലയാളത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദം. ടി.ടി.സി. പഠനത്തിന് ശേഷം മലയാളത്തില്‍ ബി.എഡും സെറ്റും പാസ്സായി. നെടുമങ്ങാട് വേങ്കവിള രാമപുരം ഗവ.യു.പി.എസ്സില്‍ അദ്ധ്യാപികയാണ്. നെടുമങ്ങാട് ബി.ആര്‍.സി.യില്‍ റിസോഴ്‌സ് പേഴ്‌സണായും പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തെ കലാസാംസ്‌കാരിക സംഘടനകളായ വായന, കാവ്യകേളി, സര്‍ഗ്ഗമാനസം, വഞ്ചിനാട് കലാവേദി, ഒരുമ ഇവയില്‍ അംഗമാണ്. അനിത ഹരിയുടെ പ്രഥമ കവിതസമാഹാരമാണ് 'പ്രവാഹം'.

കൃതി

'പ്രവാഹം'.

പുരസ്‌കാരം

കേരള കള്‍ച്ചറല്‍ എജ്യുക്കേഷന്‍ സൊസൈറ്റി തിരുവള്ളുവര്‍ സംസ്ഥാന പുരസ്‌കാരം (2009)