മലയാളത്തിലെ ശാസ്ത്രസാഹിത്യകാരനും പൊതു വിദ്യഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐടി@സ്‌കൂള്‍ പദ്ധതിയുടെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് കെ.അന്‍വര്‍ സാദത്ത്.
1973 സെപ്തംബര്‍ 24ന് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ ജനിച്ചു. പാലക്കാട് ഗവ.വിക്‌ടോറിയ കോളേജില്‍നിന്ന് ഫിസിക്‌സില്‍ ബിരുദവും, തിരുവനന്തപുരം ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍നിന്നും എം.സി.എ.യും നേടി. ആനുകാലികങ്ങളില്‍ വിവര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പംക്തികള്‍ കൈകാര്യം ചെയ്തുവരുന്നു. തിരുവനന്തപുരത്തുളള ഇലക്‌ട്രോണിക്‌സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സെന്റര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നീ സ്ഥാപനങ്ങളിലും 'അക്ഷയ' ഐ.ടി. പദ്ധതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്ള്‍നോളജിയിലെ (കുസാറ്റ് ) സിന്‍ഡിക്കേറ്റ് (ഐടി വിദഗ്ദന്‍) അംഗമാണ്.

കൃതികള്‍

    ഇന്റര്‍നെറ്റ് പ്രയോഗവും സാധ്യതയും
    സൈബര്‍ കുറ്റകൃത്യങ്ങളും ഇന്ത്യന്‍ സൈബര്‍ നിയമവും
    നാനോ ടെക്‌നോളജി
    സൈബര്‍സ്‌കാന്‍
    ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി

പുരസ്‌കാരങ്ങള്‍
   മികച്ച ശാസ്ത്രരചനയ്ക്കുള്ള ശാസ്ത്രസാങ്കേതിക കൗണ്‍സിലിന്റെ 2005 ലെ അവാര്‍ഡ്.