ജനനം കോഴിക്കോട്ട്. 1981 സെപ്തംബര്‍ മുതല്‍ 2014 നവംബര്‍ വരെ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. ഓണ്‍ലൈന്‍ വിഭാഗം ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റായും കേരള പ്രസ് അക്കാദമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011-14 കാലത്ത് കേരള പ്രസ് അക്കാദമി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രസ് അക്കാദമി ദ്വിഭാഷാ മാസികയായ മീഡിയയുടെ സ്ഥാപക എഡിറ്ററാണ്. നിരവധി പത്രപ്രവര്‍ത്തക അവാര്‍ഡുകള്‍ നേടി. 1995 മുതല്‍ വിരമിക്കുന്നതുവരെ മാതൃഭൂമി ദിനപ്പത്രത്തില്‍ വിശേഷാല്‍പ്രതി എന്ന പംക്തി കൈകാര്യം ചെയ്തു.

കൃതികള്‍

മതിലില്ലാത്ത ജര്‍മ്മനിയില്‍
വിശേഷാല്‍പ്രതി
ഫോര്‍ത്ത് എസ്റ്റേറ്റിന്റെ മരണം
പത്രം, ധര്‍മം, നിയമം
മാറുന്ന ലോകം, മാറുന്ന മാധ്യമലോകം
വീണ്ടും വിശേഷാല്‍പ്രതി
ബംഗാള്‍-ചില അപ്രിയസത്യങ്ങള്‍
വേണം, മാധ്യമങ്ങളുടെ മേലെയും ഒരു കണ്ണ്‌