മലയാള കവിയും, വിമര്‍ശകനും സാഹിത്യകാരനുമായിരുന്നു ഡോ. എസ്.കെ.നായര്‍. എഴുപതിലേറേ സാഹിത്യകൃതികളുടെ കര്‍ത്താവാണ്. ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ മലയാളവിഭാഗം തലവനായിരുന്നു. മലയാളത്തിനു പുറമേ സംസ്‌കൃതം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും സാഹിത്യകൃതികള്‍ എഴുതി. 'കമ്പരാമായണം' തമിഴില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. 'മറക്കാത്ത കഥകള്‍' എന്ന ആത്മകഥ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായി. ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ് അംഗമായി സേവനം അനുഷ്ഠിച്ചു. ഏറെ ഹിറ്റായ ഭഗവാന്‍ അയ്യപ്പന്‍, ഗുരുവായൂരപ്പന്‍, മൂകാംബിക തുടങ്ങിയ ഭക്തിഗാനങ്ങളുടെ രചന നിര്‍വ്വഹിച്ചു. ഗാനരചനക്ക് പുറമേ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങള്‍ സംവിധാനം ചെയ്തു.

കൃതികള്‍

    'മറക്കാത്ത കഥകള്‍' (ആത്മകഥ)
    'സംസ്‌ക്കാര കേദാരം
    നര്‍മ്മസല്ലാപം
    അയ്യപ്പന്‍
    കള്ളനാണയം
    വിചാരമഞ്ജരി'

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം