ജനനം 1959 ജൂണ്‍ 27 ന്. ചലച്ചിത്രനടന്‍ തിക്കുറിശ്ശി സുകുമാരന്‍ നാരുടെ മകള്‍. സുല്‍ത്താന്‍ ബത്തേരി ജേസീസിന്റെചെയര്‍പേഴ്‌സണ്‍ ആയിരുന്നു. 1988 ല്‍ കേരളത്തിലെ ഏറ്റവും മികച്ച ചെയര്‍ പേഴ്‌സണ്‍ അവാര്‍ഡ് നേടി. 1988 നവംബര്‍ 6 ന് അന്തരിച്ചു. മരണാനന്തരം 'കനകശ്രീ കവിതകള്‍' എന്ന പേരില്‍ കവിതകള്‍ പ്രസിദ്ധപ്പെടുത്തിയത് തിക്കുറിശ്ശി സുകുമാരന്‍ നായരാണ്. ഇവരുടെ പേരില്‍ കവിതാ അവാര്‍ഡ് സാഹിത്യ അക്കാഡമി എര്‍പ്പെടുത്തിയിട്ടുണ്ട്.

കൃതി
'കനകശ്രീ കവിതകള്‍'. എന്‍. ബി. എസ്, 1990.