ജനനം 1952 ല്‍ കൊല്ലം ജില്ലയില്‍. റബേക്ക ജോസഫ് എന്നാണ് യഥാര്‍ത്ഥപേര്. കസ്തൂരി ജോസഫ് എന്ന പേരില്‍ എഴുതുന്നു.  ചെറുപ്പം മുതല്‍ കവിതയും കഥയും എഴുതിത്തുടങ്ങി. സമാന്തര പ്രസിദ്ധീകരണങ്ങളിലാണ് അധികവും. ആദ്യ കവിതാ സമാഹാരം 'ഓര്‍മ്മയുടെ താഴ്വരയില്‍' പ്രസിദ്ധീകൃതമായത് 2009ല്‍. സാധാരണമെങ്കിലും ജീവിതസ്പര്‍ശിയായ ആശയങ്ങളും സന്ദര്‍ഭങ്ങളുമാണ് കസ്തൂരി ജോസഫിന്റെ കവിതക്ക് വിഷയമം.

കൃതി
ഓര്‍മ്മയുടെ താഴ്വരയില്‍, കൊല്ലം വൈഖരി ബുക്‌സ്, 2009.