പ്രമുഖ സംസ്‌കൃത പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു ചന്തു നമ്പ്യാര്‍.
ജനനം കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനു സമീപമുള്ള മാനന്തേരിയില്‍. സംസ്‌കൃതം, ജ്യോതിഷം, തന്ത്രശാസ്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം എന്നിവയില്‍ നിപുണനായിരുന്നു. മണത്തണ ഗ്രാമത്തില്‍ കരിമ്പന ഗോപുരത്തില്‍ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന ഗ്രാമീണ പാഠശാലയിലെ ഗുരുക്കന്‍മാരില്‍ പ്രധാനി. കൊട്ടിയൂര്‍ ക്ഷേത്രത്തെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന ദക്ഷിണ കാശീമാഹാത്മ്യം എന്ന കൃതി 1912 ല്‍ പ്രസിദ്ധീകരിച്ചു.

കൃതികള്‍

ദക്ഷിണ കാശീമാഹാത്മ്യം
ശ്രീവൈശാഖ ഷഷ്ഠിസ്തവം
മഹിളാ മഹിമ അഥവാ ഉല്‍പലാക്ഷി
രാമരത്‌നമാലാസ്തവം
പറശ്ശിനി മഠപ്പുര ശ്രീ മുത്തപ്പന്‍കാവ് ഐതിഹ്യങ്ങളും ചരിത്രങ്ങളും
സ്വപ്നശാസ്ത്രം
അണ്ടലൂര്‍ മാഹാത്മ്യം