കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ ജനിച്ചു. പിതാവ് വിശ്വനാഥന്‍. മാതാവ് ഭാര്‍ഗ്ഗവി. ചാത്തന്നൂര്‍ ഗവ: ഹൈസ്‌കൂള്‍, പുനലൂര്‍ എസ്.എന്‍. കോളേജ്, കൊല്ലം ശ്രീനാരായണ കോളേജ്, കൊല്ലം കര്‍മലറാണി ട്രെയിനിംഗ് കോളേജ് എന്നിവയില്‍ വിദ്യാഭ്യാസം. മലയാളത്തില്‍ ബിരുദാനന്തരബിരുദം, ബി.എഡ്., ജേര്‍ണലിസത്തില്‍ ഡിപ്ലോമ എന്നിവ നേടിയിട്ടുണ്ട്. 1979 മുതല്‍ അഞ്ചുവര്‍ഷം മലയാളനാട് വാരികയില്‍ സബ് എഡിറ്റര്‍ ആയിരുന്നു. 1984ല്‍ കേരള കൗമുദിയില്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്നു. 26 വര്‍ഷത്തെ സേവനത്തിനുശേഷം 'കേരള കൗമുദി' ദിനപ്പത്രത്തില്‍ നിന്നും സീനിയര്‍ സബ് എഡിറ്റര്‍ ആയി വിരമിച്ചു. കൊല്ലത്ത് കടപ്പാക്കടയില്‍ പത്രപ്രവര്‍ത്തകനഗറിലെ 'യദുകുല'ത്തിലായിരുന്നു താമസം.
കേരള സര്‍വ്വകലാശാലാ യുവജനോത്സവങ്ങളില്‍ മികച്ച ഗായകനുള്ള അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
ഭാര്യ: ജയകുമാരി(കടയ്ക്കല്‍ ജയ) മക്കള്‍: പാര്‍വ്വതി, മൈഥിലി, ഡോ: അനന്തുമോഹന്‍.

കൃതികള്‍

    ശിവകാമി (കവിതകള്‍)
    കടലിരമ്പുന്ന ശംഖ് (കവിതകള്‍)
    ഏകാന്ത പ്രണയത്തിന്റെ നൂറ് വര്‍ഷങ്ങള്‍ (കവിതകള്‍)
    നക്ഷത്രക്കുന്നിലെ നാഗമാണിക്യം (ബാലസാഹിത്യം)
    കെ.പി. അപ്പനെ കണ്ട് സംസാരിക്കുമ്പോള്‍ (അഭിമുഖം)
    കഥകളും കടന്ന് കാക്കനാടന്‍ (ലേഖനങ്ങള്‍)
    2011ല്‍ അമ്മവാത്സ്യല്യം, ഉണ്ണിയാര്‍ച്ച, ഇന്ദ്രനീലം തുടങ്ങിയ നാടകങ്ങളില്‍ ഗാനരചന.

പുരസ്‌കാരങ്ങള്‍

    പ്രൊഫഷണല്‍ നാടക ഗാന രചനക്കുള്ള പുരസ്‌കാരം (രണ്ടു തവണ; 2000 ലും 2001 ലും)
    ആത്മായനങ്ങളുടെ ഖസാക്ക് പുരസ്‌കാരം
    കടലിരമ്പുന്ന ശംഖ് എന്ന കവിതാസമാഹാരത്തിന് ഡോ: കെ. ദാമോദരന്‍ അവാര്‍ഡ്