സി.എം.ഐ സഭാവൈദികനും കവിയും ഗാന രചയിതാവുമാണ് ഡോ. ചെറിയാന്‍ കുനിയന്തോടത്ത് (ജനനം :15 ഫെബ്രുവരി 1945). മുപ്പതിനായിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ എഴുതിയിട്ടുണ്ട്.
എറണാകുളം വടക്കന്‍ പറവൂര്‍ തുരുത്തിപ്പുറം കുനിയന്തോടത്ത് വീട്ടില്‍ ജനിച്ചു. 1975ല്‍ സി.എം.ഐ സഭാവൈദികനായി. 1980ല്‍ കോഴിക്കോട് ദേവഗിരി കോളേജില്‍ അദ്ധ്യാപകനായി. ഭക്തിഗാനങ്ങള്‍, ലളിതഗാനങ്ങള്‍, നാടകഗാനങ്ങള്‍, ഗസലുകള്‍, പ്രാര്‍ത്ഥന ഗാനങ്ങള്‍, കുട്ടികള്‍ക്കുള്ള ഗാനങ്ങള്‍, സങ്കീര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെ മുപ്പതിനായിരത്തോളം ഗാനങ്ങളാണ് അച്ചന്‍ രചിച്ചിട്ടുള്ളത്.
സെമിനാരിയില്‍ പഠിക്കുന്ന കാലത്ത് എഴുതിയ 'നിണമണിഞ്ഞ കപോരം' ആണ് ആദ്യ കാവ്യരചന. എഴുന്നൂറിലധികം സി.ഡി. കളും കാസറ്റുകളും കുനിയന്തോടത്തച്ചന്‍േറതായി പുറത്തിറങ്ങിയിട്ടുണ്ട്. കുടുംബദീപം മാസികയുടെ ചീഫ് എഡിറ്ററായും തേവര എസ്. എച്ച്. കോളേജ് മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൃതികള്‍

    'രാഗമാണിക്യം'
    'തോജോമയന്‍'(മഹാകാവ്യം)

പുരസ്‌കാരങ്ങള്‍

    കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം
    കെ.സി.ബി.സി അവാര്‍ഡ്
    അക്ഷരസൂര്യ അവാര്‍ഡ്