കേരളത്തിലെ അറിയപ്പെടുന്ന നാടന്‍പാട്ട് കലാകാരനാണ് ജനാര്‍ദ്ദനന്‍ പുതുശ്ശേരി. ചലച്ചിത്രങ്ങളിലും പാടിയിട്ടുണ്ട്.  പാലക്കാട് ജില്ലയില്‍ ജനിച്ചു. ബിഎ ഹിസ്റ്ററിയില്‍ ബിരുദമെടുത്തു. മുത്തച്ഛന്‍ ആലപിച്ചിരുന്ന ഉടുക്കുപാട്ടുകളില്‍ ആകൃഷ്ടനായി നാടന്‍ പാട്ട് അവതരണത്തിലേക്ക് കടന്നു. കരയിലേക്ക് ഒരു കടല്‍ ദൂരം എന്ന ചിത്രത്തിലും, ലിവിംഗ് ടുഗെതര്‍ എന്ന ഫാസില്‍ ചിത്രത്തിലും നാടന്‍പാട്ട് ആലപിച്ചു.
മാണിക്യക്കല്ല് എന്ന നാടന്‍പാട്ടുസംഘം നടത്തി വരുന്നു.

കൃതികള്‍

    നാട്ടുവാദ്യങ്ങളും നാടന്‍കലകളും

പുരസ്‌കാരങ്ങള്‍
    നാടന്‍ പാട്ട് ഗവേഷണത്തിനുള്ള അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ്