പ്രശസ്ത തമിഴ് നോവലിസ്റ്റാണ് ബി. ജയമോഹന്‍. മലയാളത്തിലും എഴുതാറുണ്ട്. .അഖിലന്‍ സ്മൃതി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ തിരുവരമ്പില്‍ 1962 ഏപ്രില്‍ 4ന് ജനിച്ചു. അച്ഛന്‍ ബാഹുലേയന്‍ പിളള, അമ്മ വിശാലാക്ഷിയമ്മ. കോമേഴ്‌സില്‍ ബിരുദമെടുത്തിട്ടുണ്ട്. നാല് നോവലുകളും മൂന്ന് ചെറുകഥാ സമാഹാരങ്ങളും മൂന്ന് നിരൂപണ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. എം.ഗോവിന്ദന്‍ മുതല്‍ ബാലചന്ദ്രന്‍ ചുളളിക്കാട് വരെയുളള ആധുനിക മലയാള കവികളുടെ കവിതകള്‍ 'തര്‍ക്കാല മലയാള കവിതകള്‍' എന്ന പേരില്‍ തമിഴില്‍ പുസ്തകമാക്കിയിട്ടുണ്ട്. മലയാളത്തിലെ അഞ്ച് യുവകവികളുടെ കവിതകള്‍ 'ഇന്റൈയ മലയാളകവിതകള്‍' എന്ന പേരില്‍ തമിഴില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1991ലെ ചെറുകഥക്കുളള കഥാപുരസ്‌കാരം, 1992ലെ സംസ്‌കൃതി സമ്മാന്‍ പുരസ്‌കാരം എന്നിവ ലഭിച്ചു. 'ചൊല്‍പുതിത്' എന്ന സാഹിത്യ ത്രൈമാസികയുടെ സ്ഥാപകനും കണ്‍വീനറുമാണ്. 'ഗുരുനിത്യാ ആയ്‌വരങ്കം' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റഡിസര്‍ക്കിളിന്റെ കണ്‍വീനറായിരുന്നു.

കൃതികള്‍

    വിഷ്ണുപുരം
    ഇരവ്
    റബ്ബര്‍
    പിന്‍ തൊടരും നഴലിന്‍ കുറല്‍
    കൊറ്റവൈ
    കാട്
    നവീന തമിഴ് ഇലക്കിയ അറിമുഖം
    'നൂറുസിംഹാസനങ്ങള്‍' (മലയാള നോവല്‍)
    വെണ്‍മുരശ്

സംഭാഷണമെഴുതിയ ചലച്ചിത്രങ്ങള്‍

    നാന്‍ കടവുള്‍ (2009)[3]
    അങ്ങാടിത്തെരു (2010)
    ഒഴിമുറി (2012) മലയാളം
    നീര്‍പറവൈ (2012)
    കടല്‍ (2013)
    കാഞ്ചി (2013) മലയാളം
    വണ്‍ ബൈ റ്റു (2014) മലയാളം

പുരസ്‌കാരങ്ങള്‍

    അഖിലന്‍ സ്മൃതി പുരസ്‌കാരം (1990)
    കഥാ സമ്മാന്‍ (1992)
    സംസ്‌കൃതി സമ്മാന്‍ (1994)
    പാവലര്‍ വരദരാജന്‍ അവാര്‍ഡ് (2008)
    കന്നട ഇലക്കിയ തോട്ടം അവാര്‍ഡ് (2010)