കേരളത്തിലെ പ്രശസ്തയായ ഒരു മാധ്യമ പ്രവര്‍ത്തകയാണ് ആര്‍. പാര്‍വ്വതി ദേവി. ദേശാഭിമാനി ദിനപത്രത്തിലൂടെയാണ് മാധ്യമ രംഗത്ത് കടന്നത്. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. നിരവധി സാഹിത്യ രചനകള്‍ നടത്തി. അക്കാമ്മ ചെറിയാന്റെ ജീവിതത്തെ ആസ്പദമാക്കി അക്കമ്മ ചെറിയാന്‍ എന്ന് ലേഖനം എഴുതി. അബുദാബിയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ അബുദാബി ശക്തി തിയേറ്റേഴ്‌സ് ഏര്‍പ്പെടുത്തിയ ബാലസാഹിത്യത്തിനുള്ള 2013 നുള്ള അവാര്‍ഡ് ലഭിച്ചു. അവാര്‍ഡിനര്‍ഹമായ പുസ്തകം 'പത്രം പത്രം കുട്ടികളേ'. ആര്‍. പാര്‍വ്വതി ദേവി നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. പ്രമുഖ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായ പരേതനായ പി.ഗോവിന്ദപ്പിള്ളയുടെ മകളും വി.ശിവന്‍കുട്ടി എം.എല്‍.എയുടെ ഭാര്യയുമാണ് പാര്‍വതി ദേവി.