പ്രശസ്ത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യയും സാഹിത്യകാരിയുമായിരുന്നു ഫാബി ബഷീര്‍ എന്ന ഫാത്തിമ ബീവി. അരീക്കോട് കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പില്‍ തൊണ്ടിയില്‍ ഖദീജയുടെയും ഏഴു മക്കളില്‍ മൂത്തവളായി 1937 ജൂലൈ 15നാണ് ഫാത്തിമ ബീവി ജനിച്ചത്. പത്താംതരത്തില്‍ പഠിക്കുമ്പോഴായിരുന്നു ബഷീറുമായുള്ള വിവാഹം. 2015 ജൂലൈ 15ന് 78-ാം ജന്മദിനത്തില്‍ അവര്‍ നിര്യാതയായി. ഫാത്തിമയുടെ ‘ഫാ’യും ബീവിയുടെ ‘ബി’യും ചേര്‍ത്താണ് ഫാബിയായത്.
സാഹിത്യ രംഗത്തേക്ക് ബഷീറുമായുള്ള 36 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന്റെ ഓര്‍മകള്‍ ഉള്‍ക്കൊള്ളുന്ന ‘ബഷീറിന്റെ എടിയേ’ എന്ന പേരില്‍ ഡി സി ബുക്‌സ് ആത്മകഥ പ്രസിദ്ധീകരിച്ചു. ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരും അറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നത്. താഹ മാടായിയുടെ രചനാസഹായത്താലാണ് ഈ കൃതി തയ്യാറാക്കിയത്.

കൃതി
ബഷീറിന്റെ എടിയേ (ആത്മകഥ