ജനനം 1989 ല്‍ തിരുവനന്തപുരം ജില്ലയില്‍. സ്‌കൂള്‍ വിദ്യാഭ്യാസം തിരുവനന്തപുരം സെന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്‌കൂളില്‍. ഇപ്പോള്‍ മണിപ്പാലിലുള്ള കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ എം. ബി. ബി. എസ് വിദ്യാര്‍ത്ഥിനി. ആറാം വയസ്സുമുതല്‍ കഥകളും ചിത്രങ്ങളും രചിച്ചു തുടങ്ങി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ മലയാളത്തിലും ഇംഗ്ലീഷിലും കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. 2007 ല്‍ യുവ എഴുത്തുകാര്‍ക്കായി കമലാദാസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മാധവിക്കുട്ടി പുരസ്‌കാരം ലഭിച്ചു.

കൃതി

'പുഴയുടെ സംഗീതം' (കവിതാസമാഹാരം) മെലിന്‍ഡ ബുക്‌സ്.