ജനനം 1944 നവംബര്‍ 30 ന് തിരുവനന്തപുരത്തെ ചിറ്റാറ്റുമുക്കില്‍. ചാള്‍സ് റ്റി. ഗോമസിന്റെയും ബ്ലെസി. ഡി. ഗോമസ്സിന്റെയും മകള്‍. എം.ജി. കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസ് എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം. ബി.എസ്‌സി. (സുവോളജി), എം. എ. (മലയാളം), എം.ഫില്‍., പി.എച്ച്ഡി. എന്നീ ബിരുദങ്ങള്‍. 1967 ല്‍ കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജ് ലക്ചററായി ചേര്‍ന്നു. 2000 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. കേരളാ യൂണിവേഴ്‌സിറ്റി കാര്യവട്ടം പ്രോജക്ട് ഇന്‍വെസ്റ്റിഗേറ്ററായിരുന്നു.

കൃതികള്‍

ക്രൈസ്തവ മിത്തും സി.ജെ. നാടകങ്ങളും' (2006)
'അഗ്‌നിസാക്ഷി മുതല്‍ അടയാളങ്ങള്‍ വരെ' (2007)
മലയാള നാടകം  നവീനമുഖം' (നാടകപഠനം)
'അരങ്ങില്‍ അല്പനേരം' (ആത്മകഥാപരമായകൃതി)