ജനനം 1924 ല്‍ പത്തനംതിട്ട ജില്ലയിലെ തട്ടയില്‍. എന്‍.എസ്.എസിന്റെ വിവിധ വിദ്യാലയങ്ങളില്‍ മലയാളം അധ്യാപികയായി. 1979 ല്‍ വിരമിച്ചു. പന്തളം പഞ്ചായത്ത് മെമ്പറായിരുന്നു. 'രാമഭക്തരാവണന്‍' (2006) ആണ് പ്രസിദ്ധീകരിച്ച കൃതി. ധാരാളം കഥകളും കവിതകളും രചിച്ചിട്ടുണ്ട്.

കൃതി

'രാമഭക്തരാവണന്‍'. ആലുവ: പെന്‍ബുക്‌സ്, 2006.