ജനനം കൊല്ലം ജില്ലയിലെ കടപ്പാക്കുഴിയില്‍. കല്ലടയാറ്റിലെ മണലൂറ്റലിനെതിരെയുള്ള ഒറ്റയാള്‍ പ്രക്ഷോഭത്തോടെ ശ്രദ്ധിക്കപ്പെട്ടു. 'ചോറിന്റെ മണമുള്ള ചേറ്' (ആത്മകഥ) ആണ് പ്രസിദ്ധീകരിച്ച കൃതി. പടിഞ്ഞാറേ കല്ലടയിലെ വയലുകളുടെ അടിത്തട്ടിലുള്ള സ്വര്‍ണ്ണ നിറമുള്ള മണല്‍ വെട്ടിവിറ്റ് ലക്ഷങ്ങള്‍ വാരിക്കൂട്ടിയും കോടതി വിധികള്‍ ലംഘിക്കുന്ന മണല്‍ മാഫിയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു പള്ളിക്കല്‍ ഭവാനി. കല്ലടയാറിന്റെ തീരങ്ങളില്‍ പിടിമുറുക്കിയ മണല്‍ മാഫിയയ്‌ക്കെതിരെ ജീവിതം കൊണ്ട് പ്രതിരോധം തീര്‍ത്ത ഒരു വീട്ടമ്മയുടെ കഥയാണ് 'ചോറിന്റെ മണമുള്ള ചേറ്' എന്ന ആത്മകഥ.

കൃതി

'ചോറിന്റെ മണമുള്ള ചേറ്'(ആത്മകഥ)