ജനനം 1948 ജൂണ്‍ 23 ന് കണ്ണൂര്‍ പള്ളിക്കുന്നില്‍. പി. മുകുന്ദന്‍ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകള്‍. അധ്യാപന ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നു. 2001, 2002 വര്‍ഷങ്ങളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാതലത്തില്‍ അധ്യാപകര്‍ക്കായി നടത്തിയ കഥാമത്സരത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. ആകാശവാണി (കണ്ണൂര്‍)യില്‍ സുഭാഷിതം, കഥ എന്നിവ അവതരിപ്പിക്കാറുണ്ട്. കണ്ണൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'വാര്‍ത്താസാന്ത്വനം' എന്ന ദ്വൈവാരികയുടെ സബ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. അതില്‍ 'സുഭാഷിതം' എന്നൊരു കോളം എഴുതുന്നു

കൃതികള്‍

'ജാലകത്തിനപ്പുറം', (കഥാസമാഹാരം)
ചില നിമിഷങ്ങളിലെ ചില മനുഷ്യര്‍' (കഥാസമാഹാരം)