ജനനം 1974 ല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍. കെ.വി നാണുവിന്റെയും ലീലയുടെയും മകള്‍. ചോതാവൂര്‍ ഹൈസ്‌കൂള്‍, പാനൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഗവ. ബ്രണ്ണന്‍ കോളേജ്, കലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്, കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ തലശ്ശേരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഉത്തര കേരളത്തിലെ തീയ്യ സ്ത്രീകളുടെ പദവി- സാമൂഹികവും സാംസ്‌കാരികവുമായ പഠനം എന്ന ഗവേഷണ പ്രബന്ധത്തിന് പി.എച്ച്.ഡി. ബിരുദം ലഭിച്ചു.

കൃതി

സ്ത്രീയും സമൂഹവും-കൈരളി ബുക്‌സ്, കണ്ണൂര്‍, 2005