ജനനം 1975 മെയ് 31 ന് കൊല്ലം ജില്ലയിലെ പന്‍മനയില്‍. മലയാള സാഹിത്യത്തില്‍ എം.എ., ബി.എഡ്. ബിരുദങ്ങള്‍. ഗവ.എച്ച്.എസ്.എസ് പന്‍മനയില്‍ അധ്യാപിക
പുതു നോവല്‍ പരമ്പര എന്ന മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് നോവലുകളില്‍ ഒന്നായിരുന്നു 'നൊസ്റ്റാള്‍ജിയ. കേരള സാഹിത്യ അക്കാദമി എഴുത്തുവിളക്കില്‍ 2008 ല്‍ പ്രസിദ്ധീകരിച്ച കവിതയാണ് 'പ്രണയം വിളിക്കുമ്പോള്‍'.

കൃതി

നൊസ്റ്റാള്‍ജിയ (നോവല്‍). കോഴിക്കോട് മാതൃഭൂമി ബുക്‌സ്, 2007.