ജനനം 1969 ല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടി. കേന്ദ്ര ഗവണ്‍മെന്റിന്റെ അധീനതയില്‍ ആന്‍ഡമാനില്‍ ഉള്ള പി.ബി. പന്ത് ഹോസ്പിറ്റലില്‍ മെഡിക്കല്‍ ഓഫീസറായും കല്‍ക്കട്ടയില്‍ കേന്ദ്രഗവണ്‍മെന്റിന്റെ കീഴില്‍ മെഡിക്കല്‍ ഓഫീസറായും സേവനം അനുഷ്ഠിച്ചു. 1989 ല്‍ തിരുവനന്തപുരത്ത് കുളത്തൂരില്‍ ടി.എം. മെഡിക്കല്‍ സെന്റര്‍ എന്ന സ്വന്തം സ്ഥാപനം തുടങ്ങി. കഴക്കൂട്ടം എ.ജെ. ഹോസ്പിറ്റലില്‍ 13 വര്‍ഷം വിസിറ്റിംഗ് ഡോക്ടറായിരുന്നു. ഇപ്പോള്‍ ആനയറ ലോര്‍ഡ്‌സ് ഹോസ്പിറ്റലിലും തിരുവനന്തപുരത്ത് കിംസ് ഹോസ്പിറ്റലിലും സീനിയര്‍ കണ്‍സള്‍ട്ടന്റ്.

കൃതി

സ്ത്രീ: കൗമാരം മുതല്‍ വാര്‍ദ്ധക്യം വരെ. കൊല്ലം സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ്, 2009.

ലീനാറാണി. എല്‍

    ജനനം 1973 സെപ്റ്റംബര്‍ 8 ന് കൊല്ലം ജില്ലയിലെ ദളവാപുരത്ത്. ഡോക്ടറേറ്റ് നേടി.

കൃതി

വിമര്‍ശനത്തിന്റെ വികാസങ്ങള്‍' (സാഹിത്യ വിമര്‍ശനം). കൊല്ലം യുവമേള പബ്ലിക്കേഷന്‌സ്, 2009.