മല്ലിക കെ.ആര്‍.(കെ.ആര്‍.മല്ലിക)

    ജനനം 1958 മെയ് 24 ന് കൊല്ലം ജില്ലയില്‍ തിരുമുല്ലവാരത്ത്. എന്‍. കൃഷ്ണന്റെയും രാജമ്മയുടെയും മകള്‍. കൊട്ടിയം സി.എഫ്. ഹൈസ്‌ക്കൂള്‍, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ പ്രൂഫ് സെക്ഷനില്‍ ജോലി ചെയ്യുന്നു.

കൃതികള്‍

സമാന്തരം (2000)
നിറങ്ങള്‍ക്കപ്പുറം (2001)
മായാമാളവഗൗള (2004)
വളയം (2004)
നാവ് (2005)