ജനനം 1950 മാര്‍ച്ച് 4 ന് തിരുവനന്തപുരത്ത്. സ്വാതന്ത്ര്യ സമരസേനാനിയും പ്രമുഖ ഗാന്ധി മാര്‍ഗ്ഗ പ്രവര്‍ത്തകനും, കേരള ഗാന്ധി സ്മാരകനിധിയുടെ സ്ഥാപകനുമായിരുന്ന കെ. ജനാര്‍ദ്ദനപിള്ളയുടെയും ശിശുവിദ്യാഭ്യാസ വിദഗ്ധയും തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂള്‍ പ്രഥമാധ്യാപികയുമായിരുന്ന ജെ. ദാക്ഷായണി അമ്മയുടെയും മകള്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും 1992 ല്‍ ഡോക്ടറേറ്റും നേടി. 1973 ല്‍ കോളേജ് അധ്യാപികയായി. വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ മുപ്പത് വര്‍ഷം ലക്ചറര്‍, റീഡര്‍ തസ്തികകളിലും, രണ്ട് വര്‍ഷം പ്രിന്‍സിപ്പിലായും സേവനം അനുഷ്ഠിച്ചു. 2005 ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പലായിരിക്കെ വിരമിച്ചു. ദേശത്തും വിദേശത്തും ധാരാളം സാഹിത്യ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും പ്രമുഖ വാരികകളിലും പുസ്തകങ്ങളിലും നിരൂപണങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.

കൃതി

'വാക്കിന്റെ വാള്‍മുന' (2008)