മലയാള ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് കെ.ആര്‍. മോഹനന്‍. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരി. നിരവധി ഡോക്യുമെന്ററികളും, ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. 1975ല്‍ ആദ്യചിത്രം അശ്വത്ഥാമ സംവിധാനം ചെയ്തു. മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിന്റെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. സി. വി. ശ്രീരാമന്റെ ചെറുകഥയെ ആസ്പദമാക്കി 1987ല്‍ സംവിധാനം ചെയ്ത് പുരുഷാര്‍ഥമാണ് രണ്ടാമത് ചിത്രം. ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം പുരുഷാര്‍ഥം നേടി. 1992ല്‍ സ്വരൂപം എന്ന ചിത്രവും സംവിധാനം ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡയറക്റ്ററായും പ്രവര്‍ത്തിച്ചു.