മലയാള സാഹിത്യ വിമര്‍ശകനാണ് ഡോ. കെ.എസ്. രവികുമാര്‍ (ജനനം: 30 നവംബര്‍ 1957). 2009 ല്‍ 'ആഖ്യാനത്തിന്റെ അടരുകള്‍' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു
പത്തനംത്തിട്ട ജില്ലയിലെ പനങ്ങാട് കെ. ശിവരാമപിള്ളയുടെയും മാധവിയമ്മയുടെയും മകനായി ജനിച്ചു. അദ്ധ്യാപകനാണ്. ഇപ്പോള്‍ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പ്രൊഫസര്‍. പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായ ഡോ.പുതുശ്ശേരി രാമചന്ദ്രന്റെ മരുമകനാണ്.

കൃതികള്‍

    ആഖ്യാനത്തിന്റെ അടരുകള്‍
    ക്ഷുഭിതചലനങ്ങളുടെ എഴുത്തുകാരന്‍
    വര്‍ത്തമാന യാഥാര്‍ത്ഥ്യത്തിന്റെ ഒരു ചീള്
    കഥയുടെ ഭിന്നമുഖങ്ങള്‍

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം