നാടക രചയിതാവും സംവിധായകനും തിരക്കഥാകൃത്തും സംഭാഷണ രചയിതാവുമാണ് രാജന്‍ കിഴക്കനേല. ജനനം കൊല്ലം ജില്ലയിലെ പാരിപ്പള്ളിക്ക് സമീപം കിഴക്കനേലയില്‍. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ നാടകരംഗത്ത് സജീവമായി. ബിരുദപഠനം കഴിഞ്ഞപ്പോള്‍ നാടകരചനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആയുര്‍വേദ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് മുഴുവന്‍ സമയ നാടക പ്രവര്‍ത്തകനായി. ഹബീബ് തന്‍വീറിന്റെ 'ഛരംദാസ് ചോര്‍' എന്ന സൃഷ്ടി 'സത്യം പറയുന്ന കള്ളന്‍' എന്ന പേരില്‍ മലയാളത്തില്‍ അവതരിപ്പിച്ചു.

നാടകങ്ങള്‍

കുഞ്ചന്‍ നമ്പ്യാര്‍
ഭഗത്‌സിംഗ് എന്ന വിപ്ലവകാരി
മഹാകവി കുമാരനാശന്‍
ഹാസ്യകവി തോലന്‍
അഗ്‌നിഹോത്രി
ആര്യവൈദ്യന്‍ വയസ്‌കരമൂസ്സ്
തേവലശ്ശേരി നമ്പി
പാഴൂര്‍ പടിപ്പുര
ചാണക്യന്‍
ഒയ്യാരത്ത് ചന്തുമേനോന്‍

സംഭാഷണം എഴുതിയ മലയാളം സിനിമകള്‍

കഥാനായകന്‍ (1997)
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം (1998)
കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ (1998)
ഞങ്ങള്‍ സന്തുഷ്ടരാണ് (1999)

പുരസ്‌കാരങ്ങള്‍

കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്‌കാരം
മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് (രണ്ടുതവണ)