ചരിത്രജ്ഞന്‍, സാമൂഹിക ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ജനനം കണ്ണൂര്‍ ജില്ലയില്‍ മാഹിക്കടുത്തുള്ള കാര്യാട് ഗ്രാമത്തില്‍ 1948 മെയ് 15ന്. കോഴിക്കോട് ജില്ലയിലെ കുറുവട്ടൂരിലും രാമവിലാസം സെക്കന്‍ഡറി സ്‌ക്കൂളിലും പ്രാഥമിക വിദ്യാഭ്യാസം. മടപ്പള്ളി ഗവര്‍ണ്മെന്റ് കോളേജിലും തലശ്ശേരിയിലെ ബ്രണ്ണന്‍ കോളേജിലും ബിരുദപഠനം. ാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും 1972ല്‍ ഒന്നാം റാങ്കോടുകൂടി ബിരുദാനന്തരബിരുദം. ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായി. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്നും 1978 ല്‍ തത്ത്വശാസ്ത്രത്തില്‍ മാസ്റ്റര്‍ ഡിഗ്രിയും 1985ല്‍ ചരിത്ര സാമൂഹ്യ സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദവും. കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.[ നിലവില്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സമകാലികശാസ്ത്ര വിഭാഗത്തില്‍ വിസിറ്റിംഗ് പ്രൊഫസറാണ്. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.

പുരസ്‌കാരങ്ങള്‍

അധ്യാപക ഫെലോഷിപ്പ് ; ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്(1977)
ദേശീയ അധ്യാപക ഫെലോഷിപ്പ്; യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (1980)
ഒരവക്കള്‍ മതെന്‍ മെമ്മോറിയല്‍ മികച്ച അക്കാദമിക പുരസ്‌കാരം(1986